HOME
DETAILS

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

  
July 24, 2026 | 1:34 PM

Landslide crushes taxi in Himachal 13 dead rescue operations underway

ഷിംല: ഹിമാചല്‍ പ്രദേശിലെ ലാഹോള്‍സ്പിതി ജില്ലയില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചതിനെ തുടര്‍ന്ന് 13 പേര്‍ മരിച്ചു. ലാഹോള്‍സ്പിതി ജില്ലയിലെ ഉദയ്പുര്‍-പംഗി റോഡിലെ കാഡു നാളയ്ക്ക് സമീപമാണ് ദാരുണ അപകടം നടന്നത്. അപകടത്തില്‍ പരുക്കേറ്റ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് യാത്രക്കാരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഓടിക്കൊണ്ടിരുന്ന ടാക്‌സിക്ക് മുകളിലേക്ക് പര്‍വതത്തിന്റെ ഒരു വലിയ ഭാഗം പെട്ടെന്ന് ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് പൊലിസ് അറിയിച്ചു. മണ്ണും വലിയ പാറക്കല്ലുകളും വാഹനത്തിന് മുകളിലേക്ക് പതിച്ചതോടെ ടാക്‌സി പൂര്‍ണമായും മണ്ണിനടിയിലാവുകയും യാത്രക്കാര്‍ അതിനുള്ളില്‍ കുടുങ്ങുകയും ചെയ്തു.

വാഹനത്തില്‍ ആകെ 15 യാത്രികരാണ് ഉണ്ടായിരുന്നതെന്ന് പൊലിസ് വ്യക്തമാക്കി. അപകടത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും പംഗി താഴ്‌വരയിലേക്കുള്ള യാത്രക്കാരാണെന്നാണ് പ്രാഥമിക വിവരം.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരു ദിവസം അടച്ചിട്ടിരുന്ന ഉദയ്പുര്‍-പംഗി റോഡ് വെള്ളിയാഴ്ചയാണ് വീണ്ടും ഗതാഗതത്തിനായി തുറന്നത്. റോഡ് അടച്ചിരുന്നതിനാല്‍ യാത്രാസംഘം നേരത്തെ ടിന്‍ഡി പ്രദേശത്ത് കുടുങ്ങിയിരുന്നു. ഗതാഗതം പുനഃസ്ഥാപിച്ചതോടെ യാത്ര തുടരുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

രക്ഷാപ്രവര്‍ത്തനത്തിനായി പൊലിസ്, ദുരന്തനിവാരണ സേന, പ്രാദേശിക ഭരണകൂടം എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് കൂടുതല്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

13 people died in Himachal Pradesh's Lahaul-Spiti district after a landslide fell on a taxi.The tragic accident occurred near Kadu Nala on the Udaipur-Pangi road in Lahaul-Spiti district.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 hours ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 hours ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  3 hours ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 hours ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  3 hours ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  3 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  3 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  4 hours ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  4 hours ago