HOME
DETAILS

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

  
July 24, 2026 | 5:40 PM

dont participate in jantar mantar protests delhi central universities warn students

ന്യൂഡൽഹി: ഡൽഹിയിലെ സിജെപി സമരത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് കർശന മുന്നറിയിപ്പുമായി പ്രമുഖ കേന്ദ്ര സർവകലാശാലകൾ. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (JNU), ഡൽഹി യൂണിവേഴ്‌സിറ്റി (DU), ജാമിഅ മില്ലിയ്യ ഇസ്ലാമിയ എന്നിവയാണ് വിദ്യാർഥികൾ പ്രക്ഷോഭങ്ങളിൽ നിന്നും കൂട്ടായ്മകളിൽ നിന്നും വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കിയത്.

സർവകലാശാലയിലെ എല്ലാവരും വ്യക്തിഗത സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ജെഎൻയു ഭരണകൂടം വ്യക്തമാക്കി. ജന്തർ മന്തറിലോ സമീപ പ്രദേശങ്ങളിലോ നടക്കുന്ന പൊതുപ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും സന്ദർശിക്കുന്നതിൽ നിന്നും വിദ്യാർഥികൾ പിന്മാറണം. സോഷ്യൽ മീഡിയ ഉപയോഗത്തിൽ ജാഗ്രത പുലർത്തണമെന്നും, ഉത്തരവ് ലംഘിച്ചാൽ സർവകലാശാലാ ചട്ടപ്രകാരമുള്ള അച്ചടക്ക നടപടിയും നിയമനടപടികളും നേരിടേണ്ടി വരുമെന്നും ജെഎൻയു അധികൃതർ മുന്നറിയിപ്പ് നൽകി.

പുതിയ അക്കാദമിക വർഷത്തിലേക്ക് വിദ്യാർഥികളെ സ്വാഗതം ചെയ്തുകൊണ്ടാണ് ജാമിഅ മില്ലിയ്യ അധികൃതർ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കുകയാണ് സർവകലാശാലയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ ഭരണകൂടം, നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ജാമിഅ ആഹ്വാനം ചെയ്തു.

വിദ്യാർഥികളുടെ താത്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്നും അവരുടെ ഭാവിവെച്ച് കളിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നുമുള്ള പ്രധാനമന്ത്രിയുടെ ഉറപ്പ് പരാമർശിച്ചാണ് ജാമിഅയുടെ മുന്നറിയിപ്പ്. പഠനത്തിലും കരിയറിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും അനാവശ്യമായ കാര്യങ്ങളിൽ ഇടപെട്ട് ശോഭനമായ ഭാവി അപകടത്തിലാക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.

സുപ്രിംകോടതിയുടെ ഉത്തരവ് പ്രകാരം കർശന നിയന്ത്രണങ്ങളുള്ള ജന്തർ മന്തറിലെ നിയമവിരുദ്ധ ഒത്തുചേരലുകളിലോ പ്രക്ഷോഭങ്ങളിലോ പങ്കാളികളാകരുതെന്ന് ഡൽഹി യൂണിവേഴ്‌സിറ്റിയും വിദ്യാർഥികളോടും അധ്യാപകരോടും അഭ്യർഥിച്ചു. ഇത്തരം ഇടങ്ങളിൽ പോകുന്നത് വ്യക്തിസുരക്ഷയെ ബാധിക്കുമെന്നും ഭാവിയിലെ തൊഴിലവസരങ്ങളെപ്പോലും പ്രതികൂലമായി ബാധിക്കുന്ന നിയമനടപടികൾക്ക് വഴിവെക്കുമെന്നും സർവകലാശാല ഓർമ്മിപ്പിച്ചു. കൂടാതെ, വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ ജാഗ്രത പാലിക്കണമെന്നും ഡൽഹി യൂണിവേഴ്‌സിറ്റി നിർദേശിച്ചു.

 

Several central universities in Delhi have issued a warning to their students, asking them not to participate in protests at Jantar Mantar. The universities advised students to focus on their academics and refrain from taking part in unauthorized demonstrations or political gatherings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 hours ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 hours ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 hours ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 hours ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 hours ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  5 hours ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  5 hours ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  5 hours ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  6 hours ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  6 hours ago

No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  8 hours ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  8 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  8 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  8 hours ago