HOME
DETAILS

പാമ്പിന്റെ വയറ്റില്‍ ടെന്നിസ് ബോള്‍; വായയില്‍കൂടി തിരിച്ചെടുത്തു- വീഡിയോ

  
backup
February 14 2017 | 15:02 PM

%e0%b4%aa%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%86%e0%b4%a8

വീഡിയോ കണ്ടാല്‍ ഒരു തമാശയായി തോന്നും. സിമ്പിളായി തോന്നാനും സാധ്യതയുണ്ട്. ടെന്നിസ് ബോള്‍ വിഴുങ്ങി ഒരു പരുവത്തിലായ പാമ്പിന്റെ വയറ്റില്‍ നിന്ന് പന്ത് തിരിച്ചെടുക്കുന്നതാണ് വീഡിയോ. ഫെബ്രുവരി എട്ടിന് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം ഭയങ്കരമായി വൈറലായിരിക്കുകയാണ്. അയ്യായിരത്തോളം ഷെയറുകളും മൂന്നു മില്യണ്‍ പേര്‍ വീഡിയോ കാണുകയും ചെയ്തു.

അസാധാരണമായ നിലയില്‍ വയറ്റില്‍ ഉണ്ട പോലെ കണ്ടതിനെത്തുടര്‍ന്ന് സംശയത്തിലായ ചിലരാണ് പാമ്പിനെ നിരീക്ഷിച്ചത്. പാമ്പിന്റെ ദയനീയാവസ്ഥ കണ്ട് പിടിച്ച് ലാബില്‍ കൊണ്ടുപോയി എക്‌സ്‌റേ എടുത്തുനോക്കി. അപ്പോഴാണ് പാമ്പിന്റെ വയറ്റില്‍ ടെന്നിസ് പന്ത് കുടുങ്ങിയതായി അറിഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല, മസാജ് ചെയ്ത് സാവധാനത്തില്‍ പന്ത് വായില്‍കൂടി പുറത്തെടുത്തു. സംഘം വീഡിയോ പുറത്തുവിടുകയും ചെയ്തു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."