HOME
DETAILS

സിറിയയില്‍ തുര്‍ക്കിക്ക് കുര്‍ദുകളുടെ തിരിച്ചടി; എട്ട് സൈനികര്‍ കൊല്ലപ്പെട്ടു

  
backup
February 05, 2018 | 3:52 AM

%e0%b4%b8%e0%b4%bf%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


ദമസ്‌കസ്: വടക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന കുര്‍ദ് സൈനിക വിരുദ്ധ നീക്കത്തിന് വന്‍ തിരിച്ചടി. കുര്‍ദുകള്‍ നടത്തിയ പ്രത്യാക്രമണത്തില്‍ എട്ട് തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം വടക്കന്‍ സിറിയയിലെ ആഫ്രീന്‍ മേഖലയിലെ ശൈഖ് ഹാറൂസിലാണു സംഭവം. തുര്‍ക്കി സൈന്യത്തിന്റെ മിസൈല്‍ ടാങ്കര്‍ ആക്രമിച്ച കുര്‍ദുകള്‍ വാഹനത്തിനു നേരെ മിസൈല്‍ വര്‍ഷിക്കുകയായിരുന്നു.
ഇതില്‍ അഞ്ചുപേരും മറ്റു സംഭവങ്ങളിലായി മൂന്നുപേരു കൂടി കൊല്ലപ്പെട്ടതായി തുര്‍ക്കി സൈന്യം സ്ഥിരീകരിച്ചു.
അതേസമയം, ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണത്തിന് കുര്‍ദ് സൈന്യമായ വൈ.പി.ജി ഇരട്ടി വിലയൊടുക്കേണ്ടി വരുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദ്രിം വ്യക്തമാക്കി. വൈ.പി.ജിക്കെതിരേ ആഴ്ചകളായി തുടരുന്ന സൈനിക നടപടിയില്‍ തുര്‍ക്കി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്.
ജനുവരി 20നാണ് ഓപറേഷന്‍ 'ഒലിവ് ബ്രാഞ്ച് ' എന്ന പേരില്‍ തുര്‍ക്കി സൈന്യം വടക്കന്‍ സിറിയയില്‍ സൈനിക നടപടി ആരംഭിച്ചത്. അമേരിക്കയുടെ പിന്തുണയോടെ കുര്‍ദ് വിമതസൈന്യമായ വൈ.പി.ജി സിറിയന്‍-തുര്‍ക്കി അതിര്‍ത്തി ഗ്രാമമായ ആഫ്രീന്‍ മേഖല പിടിച്ചടക്കാന്‍ ശ്രമിച്ചത് തുര്‍ക്കിയെ ചൊടിപ്പിക്കുകയായിരുന്നു. അതിര്‍ത്തിയില്‍ സുരക്ഷിത മേഖല സ്ഥാപിക്കുക എന്ന ലക്ഷ്യവുമായാണു നടപടി ആരംഭിച്ചത്. തുര്‍ക്കി സര്‍ക്കാര്‍ ഭീകരരായി കണക്കാക്കുന്ന രാജ്യത്തെ കുര്‍ദുകളുടെ ഭാഗം തന്നെയായാണ് വൈ.പി.ജി സംഘത്തെയും കരുതുന്നത്. ഇത് രാജ്യത്തിന് സുരക്ഷാ ഭീഷണിയുയര്‍ത്തുമെന്ന ഭീതിയിലാണ് തുര്‍ക്കി. രണ്ട് ആഴ്ചയ്ക്കിടെ 260ഓളം ഐ.എസ് ഭീകരരെയും കുര്‍ദ് സൈനികരെയും വധിച്ചതായാണ് തുര്‍ക്കി സൈന്യത്തിന്റെ അവകാശവാദം.
ഐ.എസിനെതിരായ സൈനിക നടപടിക്കുള്ള സഹായം എന്ന പേരിലാണ് അമേരിക്ക വൈ.പി.ജി സൈന്യത്തിനു സഹായം നല്‍കുന്നത്.
എന്നാല്‍, ഇതു മേഖലയില്‍ പുതിയ അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെന്ന് തുര്‍ക്കി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സിറിയയും റഷ്യയും അമേരിക്കയുടെ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് പ്രസവം; യുവതിയും കുഞ്ഞും മരിച്ചു

Kerala
  •  14 days ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് ഓരുങ്ങി സര്‍ക്കാര്‍; കൂടുതല്‍ ഓര്‍ഡിനറി സര്‍വീസുകളും ബസ് സ്റ്റാന്‍ഡുകളില്‍ വനിതാ സൗഹൃദ സൗകര്യങ്ങളും

Kerala
  •  14 days ago
No Image

'ബി.ജെ.പിയെ ഈ രാജ്യത്തുനിന്ന് തുടച്ചുനീക്കും' -ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്  മറുപടിയുമായി സി.ജെ.പി വക്താവ്

National
  •  14 days ago
No Image

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിശുദ്ധ കഅ്ബ കഴുകൽ ചടങ്ങ് പൂർത്തിയായി

Saudi-arabia
  •  14 days ago
No Image

സഊദിയിൽ വർക്ക് പെർമിറ്റ് സ്റ്റാറ്റസുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി ഈ വർഷം അവസാനം വരെ നീട്ടി

Saudi-arabia
  •  14 days ago
No Image

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ മരക്കൊമ്പ് വീണു; യുവാവിന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

ഡല്‍ഹിയില്‍ ഓടുന്ന കാറില്‍ യുവതിക്ക് ലൈംഗികാതിക്രമം; കേസ് രജിസ്റ്റര്‍ ചെയ്തു 

National
  •  14 days ago
No Image

'ചിലര്‍ അന്തസ്സോടെ പടിയിറങ്ങും, ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെ നോക്കിക്കാണും'; വിരമിക്കല്‍ ദിനത്തില്‍ എ ജയതിലകിനെതിരെ വീണ്ടും എന്‍ പ്രശാന്ത്

Kerala
  •  14 days ago
No Image

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 'സീറോ ടോളറന്‍സ്'; പോക്‌സോ കേസുകളില്‍ എഫ്‌ഐആര്‍ വൈകിക്കരുതെന്ന് മുഖ്യമന്ത്രി വിജയ്

National
  •  14 days ago
No Image

നിപ സ്ഥിരീകരിച്ച 43 കാരന്റെ പുതിയ പരിശോധനാഫലം നെഗറ്റീവ്

Kerala
  •  14 days ago


No Image

സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷം; തൊഴിലാളികളുടെ വേതനം 600 രൂപയായി കുറച്ചു, സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി സി പി ജോൺ

Kerala
  •  14 days ago
No Image

ബോര്‍ഡില്‍ എഴുതിയത് വേഗത്തില്‍ പകര്‍ത്തിയില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകനെതിരേ കേസ്

Kerala
  •  14 days ago
No Image

'വോട്ടവകാശം ജീവിക്കാനുള്ള അവകാശമാണ്, വോട്ട് നഷ്ടമായാല്‍ ആനുകൂല്യങ്ങളും നഷ്ടമാവും' കര്‍ണാടകയില്‍ എസ്.ഐ.ആര്‍ ആരംഭിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഡി.കെ

National
  •  14 days ago
No Image

മന്ത്രി മറുപടി നല്‍കുന്നതിനിടെ ഇടപെട്ട് മറ്റൊരുമന്ത്രി; ഫിഷറിസ് മന്ത്രിക്ക് കഴിവുകേടോ എന്ന് പിണറായി- സഭയില്‍ ബഹളം

Kerala
  •  14 days ago