HOME
DETAILS

'ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല': സോനം വാങ്ചുക്കിനെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് കോടതി

  
Web Desk
July 21, 2026 | 9:56 AM

delhi high court allows sonam wangchuk transfer to medanta hospital

ന്യൂഡല്‍ഹി: സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിനെ അദ്ദേഹം ആഗ്രഹിക്കുന്ന പ്രകാരം സ്വകാര്യ ആശുപത്രിയായ ഗുരുഗ്രാമിലെ മെദാന്തയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ച് ഡല്‍ഹി ഹൈക്കോടതി. ചികിത്സയുടെ തുടര്‍ച്ച ഉറപ്പാക്കിക്കൊണ്ട് തന്നെയമായിരിക്കും അദ്ദേഹത്തെ മാറ്റുകയെന്നും കോടതി വ്യക്തമാക്കി.വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡി.കെ പ്രകാശ് ഉപാധ്യായ, ജസ്റ്റിസ് തേജസ് കാര്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച വിശദമായ ഉത്തരവ് പിന്നീട് പുറത്തിറക്കാമെന്നും കോടതി അറിയിച്ചു

'അദ്ദേഹത്തിന്റെ ആശങ്കകള്‍ ഞങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയില്ല,' കോടതി നിരീക്ഷിച്ചു. വാങ്ചുക്കിനെ മാറ്റിയ ശേഷം അദ്ദേഹത്തിന്റെ ചികിത്സ മേല്‍നോട്ടം വഹിക്കുന്നതിനായി ഒരു ഡോക്ടര്‍മാരുടെ പാനല്‍ രൂപീകരിക്കാന്‍ മേദാന്ത ആശുപത്രി ഡയറക്ടറോട് നിര്‍ദ്ദേശിക്കുമെന്നും കോടതി അറിയിച്ചു.

'ഞങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ഇതാണ്. അദ്ദേഹത്തിന് താത്പര്യമുള്ള ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റാന്‍ അനുവദിക്കുക, മേദാന്തയില്‍ അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കും. സഫ്ദര്‍ജംഗില്‍ നടത്തിയ പരിശോധനകളുടെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവ മേദാന്തയ്ക്ക് കൈമാറും. മേദാന്ത രൂപീകരിക്കുന്ന ഡോക്ടര്‍മാരുടെ പാനലായിരിക്കും അവിടെ അദ്ദേഹത്തെ ചികിത്സിക്കുക. ' കോടതി പറഞ്ഞു.

ഇതിന് പിന്നാലെ വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ നന്ദി അറിയിച്ചുകൊണ്ട് സന്ദേശം പങ്കുവെച്ചു. 'ഞങ്ങള്‍ ആഗ്രഹിച്ച മേദാന്ത ആശുപത്രിയിലേക്ക് സോനം വാങ്ചുക്കിനെ മാറ്റുന്നതിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ച ഡല്‍ഹി ഹൈക്കോടതിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി!' സഫ്ദര്‍ജംഗ് ആശുപത്രി തന്റെ ഭര്‍ത്താവിന്റെ ആരോഗ്യനിലയെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

 

വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുമതി നിഷേധിച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഗീതാഞ്ജലി ആങ്മോ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുന്നത്. കോടതി ആവശ്യപ്പെട്ടതനുസരിച്ച് എയിംസിലെയും സ്വകാര്യ ലാബുകളിലെയും പരിശോധനാ ഫലങ്ങള്‍ ഉള്‍പ്പെടെയുള്ള കൃത്യമായ മെഡിക്കല്‍ ബുള്ളറ്റിനുകള്‍ മുന്‍പ് സഫ്ദര്‍ജംഗ് ആശുപത്രി അധികൃതര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

നിരാഹാര സമരം കിടക്കുന്ന ആക്ടിവിസ്റ്റിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയത് ഏകപക്ഷീയമായ തീരുമാനമല്ലെന്നും, മെഡിക്കല്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് ചികിത്സ നല്‍കേണ്ടത് നിലവിലെ മെഡിക്കല്‍ സംഘമാണെന്നും നിരീക്ഷിച്ചുകൊണ്ട് ജസ്റ്റിസ് മിനി പുഷ്‌കര്‍ണ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം ഞായറാഴ്ച നിരസിച്ചിരുന്നു.

നീറ്റ് പരീക്ഷാ റദ്ദാക്കലുമായി ബന്ധപ്പെട്ട ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും വിദ്യാര്‍ത്ഥികളുടെ മരണത്തിലും പ്രതിഷേധിച്ച് സി.ജെ.പി സമരപ്പന്തലില്‍ സോനം വാങ്ചുക് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്റെ 21-ാം ദിവസമായ ശനിയാഴ്ചയാണ് ഡല്‍ഹി പൊലിസ് അദ്ദേഹത്തെ ജന്തര്‍ മന്തറില്‍ നിന്ന് മാറ്റുന്നത്. ബലപ്രയോഗത്തിലൂടെ അദ്ദേഹത്തെ മാറ്റിയ പൊലിസ്  സഫ്ദര്‍ജംഗ് ആശുപത്രിയില്‍  പ്രവേശിപ്പിക്കുകയും ചെയ്തു.ആശുപത്രിയിലും അദ്ദേഹം ഉപവാസ സമരം തുടര്‍ന്നു. നിലവില്‍ അദ്ദേഹത്തിന്റെ ഉപവാസ സമരം 24-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

 

the delhi high court allowed activist sonam wangchuk to be shifted from safdarjung hospital to medanta hospital in gurugram, directing a panel of doctors to oversee his treatment as his indefinite hunger strike entered its 24th day.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പൊലിസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Kerala
  •  3 hours ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

Kuwait
  •  3 hours ago
No Image

പ്രതിഷേധവുമായി കർഷകരും ഡൽഹിയിലേക്ക്; അതിർത്തിയിൽ തടഞ്ഞ് ഹരിയാന പൊലിസ്; പ്രതിഷേധം സ്വതന്ത്ര വ്യാപാര കരാറിനെതിരേ

latest
  •  3 hours ago
No Image

വീണ്ടും 'പ്രിയദര്‍ശിനി'; പട്ടികജാതി-പട്ടികവര്‍ഗ വനിതകള്‍ക്ക് പലിശരഹിത സംരംഭ വായ്പയുമായി സര്‍ക്കാര്‍

Kerala
  •  3 hours ago
No Image

കുവൈത്തിന് നേരെ ഇറാന്റെ മിസൈൽ അക്രമണം; വൈദ്യുതി, ജല ശുദ്ധീകരണ പ്ലാന്റുകൾക്ക് തീപിടിച്ചു

Kuwait
  •  3 hours ago
No Image

റാന്നിയില്‍ മൂന്ന് വയസുകാരി വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ചു

Kerala
  •  4 hours ago
No Image

'നിസ്സാരമായ കേസ്, ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്'  രാമക്ഷേത്രക്കൊള്ളയില്‍ സുപ്രിം കോടതി 

National
  •  4 hours ago
No Image

യാത്രയ്ക്കിടെ 8.5 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടു; കെ.എസ്.ആര്‍.ടി.സി ബസില്‍ വ്യാപക പരിശോധന

Kerala
  •  4 hours ago
No Image

വി.ഡി സതീശനും ഡി.കെ ശിവകുമാറും സമര വേദിയില്‍; അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രി, വഴങ്ങാതെ രാഹുല്‍, പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുന്നു

National
  •  4 hours ago
No Image

'കള്ളന്‍ വിജയന്‍' വിവാദത്തില്‍ അച്ചടക്ക നടപടിയുമായി ദേശാഭിമാനി; കെ.ആര്‍.അജയനെ വാരാന്തപ്പതിപ്പ് ചുമതലയില്‍നിന്ന് നീക്കി

Kerala
  •  4 hours ago