ശാസ്താംകോട്ട കെ.എസ്.ആര്‍.ടി.സി ഗാരേജ് സാമൂഹ്യവിരുദ്ധരുടെ താവളം
ശാസ്താംകോട്ട: ശാസ്താംകോട്ട ബസ് ഡിപ്പോ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയില്‍ കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ഗാരേജ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറി. വാതിലുകളും മറ്റും തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. ബസ് ഡിപ്പോ യാഥാര്‍ഥ്യമാകാന്‍ ഗാരേജ് കൂടി വേണമെന്ന നിലപാട് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ എടുത്തതോടെയാണ് ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചത്. ശാസ്താംകോട്ട ജങ്ഷന് സമീപം തന്നെയായാല്‍ ഗാരേജിലെ മാലിന്യം ശാസ്താംകോട്ട കായലില്‍ പതിക്കുമെന്നും അതിനാല്‍ സ്റ്റേഷനില്‍ നിന്നും അകലെ ഗാരേജ് പണിയണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭരണിക്കാവ് മണ്ണെണ്ണ ജങ്ഷന് സമീപം സ്ഥലം കണ്ടെത്തുകയും ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് മുന്‍കൈ എടുത്ത് സമീപ പഞ്ചായത്തുകളുടെ രസഹകരണത്തോടെ 40 ലക്ഷത്തോളം രൂപ ചെലവഴിച്ച് വസ്തു വാങ്ങുകയും കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും ഒരുകോടിയോളം രൂപ ചെലവഴിച്ച് ഗാരേജ് നിര്‍മിക്കുകയുമായിരുന്നു.
നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായി ക്രമക്കേട് നടന്നതായി ആദ്യം മുതല്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ശാസ്താംകോട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോ സപീപകാലത്തെങ്ങും യാഥാര്‍ഥ്യമാകാന്‍ സാധ്യത ഇല്ലാത്തതിനാല്‍ ഗാരേജ് ഇപ്പോള്‍ ഉപയോഗമില്ലാതെ കിടക്കുകയാണ്. അതിനാല്‍ ഇവിടം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. ഗാരേജില്‍ മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും നിറഞ്ഞിരിക്കുകയാണ്. ശക്തികുറഞ്ഞ കാര്‍ഡ് ബോര്‍ഡ് കൊണ്ടു നിര്‍മിച്ചതാണ് വാതിലുകള്‍. ഇവയും സ്ഥാപനത്തിലെ ടാപ്പുകളും തകര്‍ക്കുകയും ചെ്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും അധികൃതര്‍ അറിഞ്ഞ മട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."