HOME
DETAILS
MAL
കരിപ്പൂര്‍ വിമാനത്താവളം: ആര്.എസ്.പി പ്രക്ഷോഭത്തിലേക്ക്
backup
February 15 2017 | 02:02 AM
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള എംബാര്‍ക്കേഷന്‍ പോയിന്റായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാന്‍ ആര്.എസ്.പി (ലെനിനിസ്റ്റ്) മലബാര്‍ മേഖലാ നേതൃസംഗമം തീരുമാനിച്ചു.
റണ്‍വേ നവീവകരണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുന്ന മാര്‍ച്ച് ഒന്നിനു പ്രക്ഷോഭപരിപാടികള്‍ക്കു തുടക്കംകുറിക്കും. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി അമ്പലത്തറ ശ്രീധരന് നായര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മനോജ് വാലുമണ്ണില്‍ അധ്യക്ഷനായി.
സംസ്ഥാന അസി. സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, ബെന്നി ചെറിയാന്, സതീഷ് കുമാര്‍, ഗിരീഷ് കുമാര്‍, വിനോദ് കാസര്‍കോട്, മാത്യു പാലക്കത്തടം, ദേവദത്തന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."