HOME
DETAILS

UAE: ശൈത്യകാല ക്യാംപുകള്‍ക്ക് ചോദിക്കുന്നത് ഭീമമായ ഫീസ്; ഒരാഴ്ചയ്ക്ക് 1,100 ദിര്‍ഹം വരെ; പരാതിയുമായി നിരവധി രക്ഷിതാക്കള്‍

  
Web Desk
December 09 2024 | 05:12 AM

UAE parents question high winter camp costs

അബൂദബി: യു.എ.ഇയില്‍ അടുത്താഴ്ചയോടെ ശൈത്യകാല അവധി തുടങ്ങുകയായി. 2024 ഡിസംബര്‍ 16 മുതല്‍ 2025 ജനുവരി 5 വരെ മൂന്നാഴ്ചത്തെ ശീതകാല അവധിയ്ക്കായി സ്‌കൂളുകള്‍ അടക്കുന്നതിനാല്‍ പല കുടുംബങ്ങളും കുട്ടികളെ വിവിധ ക്യാംപുകളില്‍ ചേര്‍ക്കാറുണ്ട്. അക്കാദമിക് കാര്യങ്ങള്‍ക്ക് പുറമെ കായികപരിശീലനം, ഫുട്‌ബോള്‍, ക്രിക്കറ്റ്, കല തുടങ്ങിയ വിവിധ ക്യാംപുകള്‍ക്ക് ചേര്‍ക്കുന്നരും ഉണ്ട്. എന്നാല്‍ കനത്ത ഫീസാണ് ഇത്തരത്തില്‍ ഒരാഴ്ചത്തെ ക്യാംപുകള്‍ക്കായി ഈടാക്കുന്നതെന്ന് വ്യാപക പരാതി ഉയരുകയാണ്. 

ഫീസ് കൂടുന്ന സാഹചര്യത്തില്‍ കുട്ടികളെ പരിപാലിക്കുന്നതിനായി ജോലിയില്‍ നിന്ന് അവധിയെടുക്കുന്നതടക്കമുള്ള ബദല്‍ പരിഹാരങ്ങള്‍ പരിഗണിക്കുകയാണ് രക്ഷിതാക്കള്‍. മാതാപിതാക്കള്‍ ജോലിക്ക് പോകുകയും കുട്ടികള്‍ അവധിക്കാലത്ത് തനിച്ച് വീട്ടിലിരിക്കുകയും ചെയ്യുമ്പോഴുള്ള സാഹചര്യം എങ്ങിനെ നേരിടണമെന്നതാണ് മിക്ക ആളുകളെയും അലട്ടുന്നത്. ഈ സമയത്ത് കുട്ടികളെ വീട്ടുജോലിക്കാര്‍ക്കൊപ്പം തനിച്ചാക്കുന്നത് മൊബൈല്‍ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും ഇത് സ്‌ക്രീന്‍ ടൈം കൂടാനും കാരണമാകുമെന്നുമുള്ള ആശങ്ക പലരും പങ്കുവയ്ക്കുന്നു. ഇക്കാരാണത്താലാണ് കുട്ടികള്‍ക്ക് കൂടി ഉപകാരപ്പെടുന്നവിധത്തില്‍ അവധിക്കാല ക്യാംപുകളിലേക്ക് വിടാന്‍ രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നത്. 


നേഹ ഭഗവത് പറയാനുള്ളത്

തന്റെ ഇളയ മകനെ ഫുട്‌ബോള്‍ ക്യാമ്പിലേക്ക് അയക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ഇന്ത്യക്കാരിയായ നേഹ ഭഗവത് പറഞ്ഞു. എന്നാല്‍ ചെലവ് താങ്ങാനാകാത്തതാണെന്ന് നേഹക്ക് ഉറപ്പുണ്ട്. കാരണം ഇതിനകം വീട്ടില്‍ മറ്റൊരു ആണ്‍കുട്ടിയുള്ളപ്പോള്‍. നാലാം ക്ലാസ്സില്‍ പഠിക്കുന്ന ഇളയ മകനെ ഫുട്‌ബോള്‍ ക്യാമ്പിലേക്ക് അയയ്ക്കുന്നതിനെക്കുറിച്ചാണ് നേഹ ആലോചിക്കുന്നത.് അതിന് ആഴ്ചയില്‍ 780 ദിര്‍ഹം ആണ് ഫീസ്. എന്നാല്‍ മിക്ക ക്യാമ്പ് ഓപ്ഷനുകള്‍ക്കും ആഴ്ചയില്‍ ഏകദേശം 1,000 മുതല്‍ 1,100 ദിര്‍ഹം ഫീസുണ്ടെന്നും അതിനാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും നേഹ പറഞ്ഞു.
മിക്ക രക്ഷിതാക്കളും സമാന നിലപാടാണ് പങ്കുവച്ചത്. എട്ടാം വയസ്സില്‍ പഠിക്കുന്ന മൂത്ത മകന്‍ ഈ വര്‍ഷം ഒരു ക്യാമ്പിലും പങ്കെടുക്കില്ലെന്നും പകരം അവന്‍ വീട്ടില്‍ പഠിക്കുകയും അയല്‍പക്കത്തുള്ള സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുകയും ചെയ്യുമെന്നും മറ്റൊരു പ്രവാസി പറഞ്ഞു.


ക്യാംപ് അനിരാവ്യമെങ്കിലും ചെലവേറിയത്

ജോലിക്കാരായ രക്ഷിതാക്കള്‍ക്ക് ക്യാംപുകള്‍ അനിവാര്യമായ ഓപ്ഷനാണെങ്കിലും അവ ചെലവേറിയതായിരിക്കുമെന്ന് രണ്ട് കുട്ടികളുടെ മാതാവായ സാലി മാഡിസണ്‍ വിശദീകരിച്ചു. ക്യാമ്പുകള്‍ക്കുള്ള ഫീസ് വളരെ കൂടുതലാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ അവ ഞങ്ങളുടെ ഒരേയൊരു ഓപ്ഷനാണ്. കുട്ടികള്‍ക്ക് ആനന്ദം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാരണം വീട്ടില്‍ താമസിക്കുന്നത് അവരെ വിരസതയിലേക്ക് നയിക്കും. കുട്ടികളെ ക്യാമ്പിലേക്ക് അയയ്ക്കുന്നതാണോ അതോ അവധി എടുത്ത് വീട്ടിലിരുന്ന് അവരെ പരിപാലിക്കുന്നതാണോ നല്ലതെന്ന് ചിലപ്പോള്‍ നിങ്ങള്‍ ചിന്തിക്കും. കുട്ടികള്‍ എപ്പോഴും പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു- അവര്‍ പറഞ്ഞു.

ചിലവ് കൂടുതലെങ്കിലും പല രക്ഷിതാക്കളും ദുബൈയിലെ വിവിധ ക്യാമ്പുകള്‍ നല്ലതായി കാണുന്നു. പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ എല്ലാ കുട്ടികളുടെയും പ്രായത്തിനും നൈപുണ്യ നിലവാരത്തിനും അനുസൃതമായ ക്യാമ്പുകളിലേക്ക് പ്രവേശനം ലഭ്യമാക്കാന്‍ കഴിയുന്നതിനാല്‍ ഇവിടെയുള്ള മാതാപിതാക്കള്‍ ഭാഗ്യവാന്മാരാണെന്ന് ആറ് വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന റഷ്യന്‍ പ്രവാസി എലീന ടാറ്റാര്‍ചുക്ക് പറഞ്ഞു.


UAE parents question high winter camp costs



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ: വൈകുന്നേരം വീണ്ടും ഉയർന്ന് സ്വർണ വില; 22 കാരറ്റിന് 412.25 ദിർഹം, 24 കാരറ്റിന് 445.25 ദിർഹം

uae
  •  15 hours ago
No Image

ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ

International
  •  15 hours ago
No Image

ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം

uae
  •  15 hours ago
No Image

ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ

International
  •  16 hours ago
No Image

'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍

crime
  •  16 hours ago
No Image

ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി

uae
  •  16 hours ago
No Image

എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്‌നു സിയാദിന്

Kerala
  •  16 hours ago
No Image

ലൈസൻസില്ലാത്ത യാത്രാ വാഹനങ്ങൾക്ക് 20,000 റിയാൽ വരെ പിഴ; ​ഗതാ​ഗത മേഖലയിൽ മാറ്റത്തിന് സഊദി അറേബ്യ

Saudi-arabia
  •  17 hours ago
No Image

കടുത്ത മുസ്‌ലിം വിരുദ്ധത,ഇന്ത്യാക്കാരോടുള്ള മൃദുസമീപനം; ബ്രിട്ടീഷ് കുടിയേറ്റ വിരുദ്ധ റാലി നായകൻ ടോമി റോബിൻസണിനെതിരെ വിമർശനം ശക്തമാകുന്നു

International
  •  17 hours ago
No Image

ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി ദുബൈ

uae
  •  17 hours ago