ആരോഗ്യബോധവല്‍ക്കരണ പാവനാടകം ജില്ലയില്‍ പര്യടനം തുടങ്ങി
കല്‍പ്പറ്റ: ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ പ്രത്യാഘാതങ്ങളും കുടുംബാസൂത്രണ മാര്‍ഗങ്ങളുടെ അനിവാര്യതയും സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം യുവഭാവന ക്ലബിന്റെ പാവനാടകാവതരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ മെഡിക്കല്‍ ഓഫിസും ആരോഗ്യ കേരളം വയനാടും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗവ. പോളി ടെക്‌നിക്കില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസി പൗലോസ് അധ്യക്ഷയായി. ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലചന്ദ്രന്‍, കെ.എം ഷമീര്‍, സജേഷ് ഏലിയാസ്, ആരോഗ്യകേരളം ബ്ലോക്ക് കോഡിനേറ്റര്‍ എം.വി ജഗദീഷ്, എന്‍.എസ്.എസ് കോഡിനേറ്റര്‍ വി.കെ റിജില്‍ എന്നിവര്‍ സംസാരിച്ചു.
കണിയാമ്പറ്റ ബി.എഡ് സെന്റര്‍, ഡബ്ല്യു.എം.ഒ കോളജ്, അമ്പലവയല്‍ ടൗണ്‍ എന്നിവിടങ്ങളില്‍ നാടകാവതരണം നടത്തി. ഫെബ്രുവരി 18 വരെ നാടകം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിക്കും. പരിപാടി വിജയിപ്പിക്കാന്‍ മുഴുവനാളുകളും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ജിതേഷ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി അഭിലാഷ് എന്നിവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."