ആള്‍ക്കൂട്ടത്തിലും ഇനി ഭാഗ്യം വില്ക്കുന്നവരെ തിരിച്ചറിയാം
രാജപുരം (കാസര്‍കോട്): ഏത് ആള്ക്കൂട്ടത്തിനിടിയും ഇനി ഭാഗ്യം വില്ക്കുന്നവരെ പെട്ടെന്ന് തിരിച്ചറിയാം. ക്ഷേമനിധിയില്‍ അംഗങ്ങളായ സംസ്ഥാനത്തെ മുഴുവന്‍ വില്പ്പനക്കാര്ക്കുമാണ് ഈ മാസം ഒന്നു മുതല്‍ യൂനിഫോം നിര്‍ബന്ധമാക്കിയത്. മെറൂണ്‍ നിറത്തിലുള്ളഓവര്ക്കോട്ടാണ് യൂനിഫോം.
ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് യൂനിഫോം സമ്പ്രദായം നടപ്പില്‍ വരുത്തിയത്. ബോര്‍ഡ് തന്നെയാണ് ഒരു ജോഡി യൂനിഫോം ഇവര്‍ക്ക് നല്‍കിയത്. സംസ്ഥാനത്ത് ചുരുങ്ങിയത് നാല് ലക്ഷം ലോട്ടറി തൊഴിലാളികളാണുള്ളതെന്നാണ് കണക്ക്. ഇവരില്‍ ക്ഷേമനിധിയില്‍ മാസം 50 രൂപ വീതം അടക്കുന്നവര്‍ക്കാണ് യൂനിഫോം നല്‍കിയത്. ക്ഷേമനിധി ആനുകൂല്യങ്ങള്‍ അടക്കുന്നതിനു പുറമേ പ്രധാന ഏജന്റിന്റെ സ്ഥാപനത്തിലെ സീല്‍ ലോട്ടറി ടിക്കറ്റിനു പിന്‍വശം പതിച്ചിരിക്കണം.
കൂടാതെ ഒരു ദിവസം വില്‍ക്കുന്ന മുഴുവന്‍ ടിക്കറ്റുകളുടേയും നമ്പറുകള്‍ ഇവിടുത്തെ രജിസ്റ്റര്‍ ബുക്കില്‍ രേഖപ്പെടുത്തിയിരിക്കണം.
ഇവ കൃത്യമായി ചെയ്യുന്നവരാണ് അംഗീകൃത വില്പനക്കാര്. ലോട്ടറിയുടെ മറവില്‍ വ്യാപകമായി തട്ടിപ്പ് നടക്കുന്നതിനാല്‍ ഇതിന് തടയിടാന്‍ കൂടിയാണ് യൂനിഫോം സമ്പ്രദായം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."