HOME
DETAILS

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

  
Web Desk
November 27, 2024 | 4:54 PM

UP police threatened Sambhal victims kin

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭലില്‍ ഷാഹി ജമാ മസ്ജിദില്‍ നടന്ന സര്‍വേക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രദേശത്തുകാര്‍ക്ക് ഭീഷണിയുമായി സംസ്ഥാന സര്‍ക്കാര്‍. പൊതുമുതല്‍ നശിപ്പിച്ചതിന് കനത്ത വിലനില്‍കേണ്ടിവരുമെന്ന് യോഗി ആധിത്യനാഥ് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ക്രമസമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചുവരികയാണ്. സര്‍വേ സംഘത്തിനും പൊലിസ് ഉദ്യോഗസ്ഥര്‍ക്കും നേരെ കല്ലെറിഞ്ഞവരുടെ പോസ്റ്ററുകള്‍ പതിക്കും. കൂടാതെ പൊതുമുതല്‍ നശിപ്പിച്ചതിന്റെ നാശനഷ്ടങ്ങളും അവരില്‍ നിന്ന് ഈടാക്കും- പൊലിസ് അറിയിച്ചു.

സമാജ് വാദി പാര്‍ട്ടി നേതാവും സംഭല്‍ എം.പിയുമായ സിയാഉര്‍റഹമാന്‍ ബര്‍ഖ്, സ്ഥലം എം.എല്‍.എയുടെ മകന്‍ സുഹൈല്‍ ഇഖ്ബാല്‍ എന്നിവരുള്‍പ്പെടെ നൂറുകണക്കിന് പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ മൂന്ന് പ്രായപൂര്‍ത്തിയാകാത്തവരും മൂന്ന് സ്ത്രീകളുമടക്കം 27 പേരെ അറസ്റ്റ്‌ചെയ്തു. പ്രതിചേര്‍ക്കപ്പെട്ടവര്‍ക്കെതിരേ കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകേള്‍ ചേര്‍ത്ത് ഏഴ് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഷാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫര്‍ അലിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.

അതേസമയം, സംഭലില്‍ പൊലിസ് അക്രമത്തിന് ഇരയാവരുടെ കുടുംബങ്ങളെ പൊലിസ് ഭീഷണിപ്പെടുത്തുകയാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പറഞ്ഞു. ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും അവരുടെ വിരലടയാളം വെള്ളക്കടലാസില്‍ പകര്‍ത്തുകയും ചെയ്‌തെന്നും പറഞ്ഞ അഖിലേഷ്, ഇതുള്‍പ്പെടെയുള്ള പരാതികള്‍ സുപ്രിംകോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
സംഭലില്‍ പൊലിസ് വെടിവച്ചുകൊന്ന നഈം ഗാസിയുടെ വീട്ടില്‍ സംഭവം നടന്നതിന്റെ പിറ്റേദിവസം ഇരുപതോളം പൊലിസ് സംഘമെത്തി മാധ്യമങ്ങളെ കാണരുതെന്ന് മുന്നറിയിപ്പ് നല്‍കിയ വാര്‍ത്ത സഹിതം സോഷ്യല്‍മീഡിയയില്‍ ആണ് അഖിലേഷ് ഇക്കാര്യം ആവശ്യപ്പെട്ടത്.

വെള്ളക്കടലാസില്‍ പൊലിസ് വിരല്‍ പതിപ്പിച്ചെന്ന പരാതിയുമായി നഈമിന്റെ സഹോദരന്‍ തസ്ലിം ഗാസിയും രംഗത്തുവന്നിട്ടുണ്ട്. പൗരന്‍മാരെ ഭീഷണിപ്പെടുത്തുന്നതും വെള്ളപ്പേപ്പറില്‍ ഭീഷണിപ്പെടുത്തി ഒപ്പുവയ്പ്പിക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. സംഭവത്തിന് ഉത്തരവാദികളായ എല്ലാവരെയും ശിക്ഷിക്കുകയും കുറ്റക്കാരായ സര്‍ക്കാരിനും ഭരണകൂടത്തിനും എതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതിനും സുപ്രിംകോടതി ഇടപെടണം- അഖിലേഷ് ട്വീറ്റ്‌ചെയ്തു. 

താന്‍ നിരക്ഷരനാണെന്നും തന്റെ വിരലിന്റെ മുദ്ര പതിപ്പിച്ച വെള്ളപേപ്പറില്‍ പൊലിസ് എന്താണ് എഴുതിച്ചേര്‍ക്കുകയെന്ന് അറിയില്ലെന്നും തസ്ലിം ഗാസി പറഞ്ഞു. പള്ളിയിലേക്കുള്ള റോഡില്‍ ബേക്കറി കട നടത്തിവരികയായിരുന്ന നഈം കടയിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങാനായി ഞായറാഴ്ച വീട്ടില്‍നിന്നിറങ്ങിയതായിരുന്നു. 38 കാരനായ നഈമിന് നാലുമക്കളുണ്ട്. അതേസമയം ഇരകളുടെ ആരോപണത്തോട് സംഭല്‍ പൊലിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൊല്ലപ്പെട്ട നാലുപേര്‍ക്കും പൊലിസിന്റെ സര്‍വിസ് റിവള്‍വറില്‍നിന്നല്ല വെടിയേറ്റതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നാടന്‍ തോക്കില്‍നിന്നാണ് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍വേക്കെതിരേ പ്രതിഷേധിച്ചവര്‍ തന്നെയാണ് ഇവരെ വെടിവച്ചതെന്നതിന് തെളിവാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടെന്നാണ് പൊലിസ് പറയുന്നത്. പൊലിസിന്റെ ആരോപണം പള്ളി കമ്മിറ്റി പ്രസിഡന്റ് സഫര്‍ അലി നിഷേധിച്ചിരുന്നു. 

സര്‍വെക്കെത്തിയ സംഘത്തെ അനുഗമിച്ച പൊലിസിന്റെ കൈവശം നാടന്‍ തോക്കുകള്‍ ഉണ്ടായിരുന്നുവെന്ന് സഫര്‍ അലി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പള്ളിക്ക് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന സ്വന്തം വാഹനങ്ങള്‍ പൊലിസ് തന്നെയാണ് തകര്‍ത്തതെന്നും അലി പറയുന്നു. അലിയുള്‍പ്പെടെ കുറച്ചുപേര്‍ മാത്രമായിരുന്നു പള്ളിയില്‍ ആ സമയത്ത് ഉണ്ടായിരുന്നുള്ളൂ.
നാടന്‍ തോക്കുകളില്‍നിന്നുള്ള ബുള്ളറ്റുകളാണ് കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍നിന്ന് കണ്ടെത്തിയത്. ഇത് പ്രക്ഷോഭകരുടെ ആയുധങ്ങളില്‍നിന്നുള്ള തിരയാണെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍, സര്‍വേ സമയത്ത് പൊലിസിന് നടുവിലായിരുന്നു താനെന്നും ഈ സമയത്ത് ആരും പൊലിസിന് നേരെ വെടിവച്ചിട്ടില്ലെന്നും സഫര്‍ അലി ഉറപ്പിച്ച് പറയുന്നു. പള്ളിയിലെ പ്രശ്‌നം കേട്ട് ഓടിയെത്തിയ സമരക്കാര്‍ എന്തിന് പരസ്പരം വടിയുതിര്‍ക്കണം. അവര്‍ക്ക് കലാപമോ ആക്രമണമോ ലക്ഷ്യം ഉണ്ടെങ്കില്‍ പൊലിസിനെയാകുമല്ലോ തോക്ക് കൊണ്ട് ആക്രമിക്കുക? - അദ്ദേഹം പറഞ്ഞു. സംഘര്‍ഷത്തില്‍ അധികൃതര്‍ക്ക് പങ്ക് ആരോപിച്ച് വാര്‍ത്താസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെ സഫര്‍ അലിയുടെ മൊബൈല്‍ ഫോണ്‍ പൊലിസ് പിടിച്ചെടുക്കുകയും അദ്ദേഹത്തെ അറസ്റ്റ്‌ചെയ്യുകയുമുണ്ടായി.

 

 UP police threatened Sambhal victim's kin



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  13 days ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  13 days ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  13 days ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  13 days ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  13 days ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  13 days ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  13 days ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  13 days ago
No Image

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

National
  •  13 days ago
No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  13 days ago