HOME
DETAILS

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

  
November 27, 2024 | 6:55 PM

Death of youth in Munnar murder Brother arrested

ഇടുക്കി: മൂന്നാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. ന്യൂനഗര്‍ സ്വദേശി വിഘ്‌നേശ്വറാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ഉദയസൂര്യന്‍ ഇയാളുടെ സഹോദരനാണ്. 

കരാര്‍ നിര്‍മ്മാണ തൊഴിലാളിയായ ന്യൂനഗര്‍ സ്വദേശി ഉദയസൂര്യനെ കഴിഞ്ഞദിവസമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിനു മുറിവേറ്റ് തറയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജോലിക്ക് വരാഞ്ഞതിനെ  തുടര്‍ന്ന് ഉദയസൂര്യനെ അന്വേഷിച്ചെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് പൊലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. 

മദ്യപിച്ച ശേഷം ഉദയസൂര്യനും സഹോദരനും വിഘ്‌നേശ്വറും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവസമയത്ത് വിഘ്‌നേശ്വര്‍ വീട്ടിലുണ്ടായിരുന്നെന്നും പൊലീസ് മനസ്സിലാക്കി.  പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനത്തില്‍ കൊലപാതകമെന്ന സൂചനകളുണ്ടായിരുന്നു. തുടര്‍ന്ന് വിഘ്‌നേശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ,സഹോദരനെ കഴുത്ത് ഞെരിച്ചു കൊന്നെന്ന് വിഘ്‌നേശ്വര്‍ സമ്മതിച്ചത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Death of youth in Munnar murder Brother arrested



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റിൽ മാത്രമല്ല,ആ കാര്യത്തിലും സ്‌മൃതി തന്നെ മുന്നിൽ

Cricket
  •  2 days ago
No Image

പൊന്നുംവിലയുള്ള സൂപ്പർതാരം പുറത്തേക്ക്; വമ്പൻ നീക്കത്തിനൊരുങ്ങി ഹൈദരാബാദ്

Cricket
  •  2 days ago
No Image

ഉംറ നിർവഹിക്കാനായി പോകുന്ന യുഎഇയിലെ താമസക്കാർ അറിഞ്ഞിരിക്കേണ്ട 6 സുപ്രധാന നിയമങ്ങൾ

uae
  •  2 days ago
No Image

ടി-20യിലെ വമ്പൻ നാഴികക്കല്ലിനരികെ സഞ്ജു; കളത്തിലിറങ്ങിയാൽ പിറക്കുക ഐതിഹാസിക നേട്ടം

Cricket
  •  2 days ago
No Image

ഇനി ഓട്ടം മൈതാനത്തേക്ക്: ക്രിക്കറ്റ് ടീമുമായി കെഎസ്ആർടിസി വരുന്നു

Kerala
  •  2 days ago
No Image

മുഖ്യമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങി കുവൈത്ത്; ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ

Kuwait
  •  2 days ago
No Image

റെക്കോർഡ് വളർച്ചയിൽ ഇത്തിഹാദ്; നാല് പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൂടി പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

'ടി20യിൽ ഇന്ത്യയുടെ പ്രധാന ബാറ്റർ അവനാണ് ശരിക്കും റൺമെഷീൻ'; ഇന്ത്യൻ ഓപ്പണറെ പ്രകീർത്തിച്ച് ഓസീസ് ഇതിഹാസം

Cricket
  •  2 days ago
No Image

മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; എംവിഡി നടപടിയെടുത്തു, മൂന്ന് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Kerala
  •  2 days ago
No Image

നാട്ടിലെത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും ല​ഗേജ് എത്തിയില്ല; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർ ആശങ്കയിൽ

uae
  •  2 days ago