HOME
DETAILS

'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ

  
November 27, 2024 | 1:58 PM

Modi can decide Maharashtra CM Eknath Shinde

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുക്കണമെന്നുള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയുമാണ് തീരുമാനിക്കേണ്ടതെന്ന് ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. ആരെ തെരഞ്ഞെടുത്താലും തനിക്ക് സ്വീകാര്യമാണെന്ന് ഷിന്‍ഡെ കൂട്ടിചേർത്തു.

മോദിയുടെ തീരുമാനമാണ് അന്തിമമെന്നും ആരെ തെരഞ്ഞെടുത്താലും അതിന് താനോ തന്റെ പാര്‍ട്ടിയോ തടസ്സമാവില്ലെന്നും ഷിന്‍ഡെ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് അറിയിച്ചത്. മുഖ്യമന്ത്രി പദവിക്കായി അവകാശവാദമുന്നയിച്ച ഷിന്‍ഡെ പിന്‍മാറിയതോടെ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാന്‍ നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുകയാണ്. മഹായുതി സഖ്യനേതാക്കളായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ്, ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെ, എന്‍സിപിയുടെ അജിത് പവാര്‍ എന്നിവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി നാളെ കൂടിക്കാഴ്ച നടത്തും.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഷിന്‍ഡയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനുയായികള്‍ രംഗത്ത് വന്നിരുന്നു. ഷിന്‍ഡെയും ഇക്കാര്യത്തില്‍ ഉറച്ചു  മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് അനിശ്ചിതത്വമായിരുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും ഭൂപേന്ദര്‍ യാദവും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഷിന്‍ഡെ തൻ്റേ നിലപാട് മയപ്പെടുത്താൻ തയ്യാറായത്. 288 നിയമസഭാ മണ്ഡലങ്ങളില്‍ 235 സീറ്റിലും ഇത്തവണ വിജയിക്കാന്‍ മഹായുതിക്ക് സാധിച്ചിരുന്നു. ബിജെപി 132 സീറ്റുകളിലാണ് മഹാരാഷ്ട്രയിൽ വിജയിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  14 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  14 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  14 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  14 days ago
No Image

'മെസിക്ക് വേണ്ടി വിവാഹം പോലും മാറ്റിവെച്ചു' ഗോട്ട് ടൂറിനെതിരെ വിമർശനങ്ങളുടെ കൊടുങ്കാറ്റ്

Football
  •  14 days ago
No Image

വിദ്വേഷ പ്രസ്താവനകൾ തിരിച്ചടിച്ചു: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനിയെ പുറത്താക്കിയ സെന്റ് റീത്താസ് മുൻ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിലിന് ദയനീയ പരാജയം

Kerala
  •  14 days ago
No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് പിടിയിലായ കുലേന്ദ്ര ശർമ്മ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ  

National
  •  14 days ago
No Image

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

ബ്ലൂചിപ്പ് തട്ടിപ്പ് ഇരകളെ ലക്ഷ്യമിട്ട് വ്യാജ അഭിഭാഷകർ; തട്ടിപ്പുകാർക്കെതിരെ ഇന്ത്യൻ പൊലിസ്

uae
  •  14 days ago
No Image

ക്ഷേമപെൻഷൻ 'ഔദാര്യമല്ല, ജനങ്ങളുടെ അവകാശം': തിരുത്തൽ പ്രതീക്ഷിക്കുന്നു; എം.എം. മണിയെ തള്ളി എം.എ ബേബി

Kerala
  •  14 days ago