HOME
DETAILS

ഇന്ത്യന്‍ വനിതകള്‍ക്ക് പരമ്പര

  
backup
February 07 2018 | 20:02 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa

കിംബെര്‍ലി: ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരായ ഐ.സി.സി വനിതാ ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് ഇന്ത്യക്ക്. തുടര്‍ച്ചയായി രണ്ടാം മത്സരത്തില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യന്‍ വനിതകള്‍ 2-0ത്തിന് നേടിയത്. രണ്ടാം മത്സരത്തില്‍ 178 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അടിച്ചെടുത്തത് 302 റണ്‍സ്. വിജയം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ പോരാട്ടം 30.5 ഓവറില്‍ വെറും 124 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ വിജയവും പരമ്പരയും പിടിച്ചെടുത്തത്. ടോസ് നേടി ഇന്ത്യയെ ബാറ്റിങിനയച്ച ദക്ഷിണാഫ്രിക്കയുടെ തീരുമാനം പാളിപ്പോയി. മികച്ച ഫോമിലുള്ള ഓപണര്‍ സ്മൃതി മന്ധനയുടെ കരിയറിലെ ഏറ്റവും മികച്ച സെഞ്ച്വറി പ്രകടനം ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായകമായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായും സ്മൃതി മാറി. സ്മൃതിയാണ് കളിയിലെ താരം.
നാല് വിക്കറ്റെടുത്ത പൂനം യാദവ്, രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്ക്‌വാദ് എന്നിവരുടെ മികച്ച ബൗളിങാണ് ദക്ഷിണാഫ്രിക്കയെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കിയത്. 73 റണ്‍സുമായി ഓപണര്‍ ലിസല്ലെ ലീ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതെ പോയി. വാലറ്റത്ത് 17 റണ്‍സെടുത്ത് മരിസന്നെ കാപ്പ് പുറത്താകാതെ നിന്നു. ഇരുവരും ഒഴികെ മറ്റൊരു താരവും രണ്ടക്കം പോലും കണ്ടില്ല.
കരിയറിലെ മൂന്നാം ഏകദിന സെഞ്ച്വറി കുറിച്ച മന്ധനയുടെ മാരക ബാറ്റിങ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ ഹതാശരാക്കി. താരം 129 പന്തുകള്‍ നേരിട്ട് 14 ഫോറും ഒരു സിക്‌സും സഹിതം 135 റണ്‍സ് അടിച്ചെടുത്തു. ഏകദിനത്തിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോറും ഇതുതന്നെ. അര്‍ധ സെഞ്ച്വറികളുമായി പുറത്താകാതെ നിന്ന് ഹര്‍മന്‍പ്രീത് കൗര്‍ (55), വേദ കൃഷ്ണമൂര്‍ത്തി (51) എന്നിവരുടെ അവസരോചിത ബാറ്റിങ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തി. പൂനം റൗത്ത് (20), മിതാലി രാജ് (20) എന്നിവരും പിടിച്ചുനിന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago