HOME
DETAILS
MAL
സിറിയന്‍ സൈനിക താവളത്തില്‍ ഇസ്റാഈല്‍ ആക്രമണം
backup
February 07 2018 | 20:02 PM
ഡമാസ്കസ്: സിറിയന്‍ സൈനിക താവളത്തില്‍ ഇസ്റാഈല്‍ ആക്രമണം. തലസ്ഥാനമായ ഡമാസ്കസിനു സമീപം മിസൈല്‍ ആക്രമണം നടന്നതായി സിറിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇസ്റാഈല്‍ വിമാനങ്ങള്‍ നിരവധി മിസൈലുകള്‍ സിറിയക്കുനേരെ തൊടുത്തതായും പ്രതിരോധ സംവിധാനം പോലും തകരാറിലാക്കിയതായും സിറിയന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം ആക്രണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സിറിയയുടെ നിരവധി സൈനിക താവളങ്ങള്‍ നിലനില്‍ക്കുന്ന ദമ്മാര് മേഖലയിലാണ് ആക്രണണമുണ്ടായത്. സിറിയന്‍ സയന്റിഫ്ക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പ്രവര്‍ത്തിക്കുന്നതും ഇതേസ്ഥലത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."