കൃത്രിമമായി പഴുപ്പിച്ച 500കിലോ മാമ്പഴം പിടികൂടി
കോഴിക്കോട്: ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കൃത്രിമമായി പഴുപ്പിച്ച 500 കിലോഗ്രാം മാമ്പഴം പിടികൂടി. പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ചെമ്പകശ്ശേരി നടുക്കണ്ടിത്താഴെ അബ്ദുല്ലയുടെ വീട്ടില്‍ നിന്നാണ് മാമ്പഴം പിടികൂടിയത്. കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച മാമ്പഴം ഭക്ഷ്യസുരക്ഷാ വകുപ്പ് നശിപ്പിച്ചു. കോഴിക്കോട് ഭക്ഷ്യസുരക്ഷാ ഇന്റലിജന്‍സ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു നടപടി.
അബ്ദുല്ലയുടെ വീടിന്റെ ടെറസില്‍ കൂട്ടിയിട്ട പച്ച മാങ്ങകള്‍ക്കിടയില്‍ നിന്ന് കാത്സ്യം കാര്‍ബൈഡ് കടലാസ് പൊതികളിലാക്കി വച്ചതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കാര്‍ഡ് ബോര്‍ഡുകളും കടലാസകളും ഉപയാഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു മാമ്പഴം. മാമ്പഴത്തിന്റെയും കാത്സ്യം കാര്‍ബൈഡിന്റെയും സാംപിളുകള്‍ ഫുഡ് അനാലിസ്റ്റ് ലാബിലേക്ക് അയിച്ചിട്ടുണ്ട്്്. കൃത്രിമായി പഴുപ്പിക്കുന്ന മാമ്പഴം കഴിക്കുന്നത് കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് ഇടയാക്കുമെന്നും ഇത്തരം പ്രവൃത്തികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ ഇന്റലിജന്‍സ് സ്‌ക്വാഡ് അസിസ്റ്റന്റ്് കമ്മിഷണര്‍ എന്‍. ഹലീല്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഓഫിസര്‍ പി.ജെ വര്‍ഗീസും പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."