HOME
DETAILS

'സമുദ്രത്തിന്റെ ആഴം കണ്ട വിശുദ്ധര്‍'

  
backup
February 07 2018 | 20:02 PM

depthofseaarticle

 

സമുദ്രത്തിന്റെ ആഴം കണ്ടവരെ കുളത്തിന്റെ ആഴം കാണിച്ചു പേടിപ്പിക്കേണ്ടെന്ന കോടിയേരിയുടെ സീമന്തപുത്രന്റെ വാമൊഴി എന്തുകൊണ്ടും പുത്തന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കു ചേര്‍ന്നതു തന്നെ. വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേയെന്നു പറയുന്നതിനു സമമാണിത്. കൈയില്‍ നാലുചക്രമുള്ളവന്റെ ധാര്‍ഷ്ഠ്യമെന്നു വേണമെങ്കില്‍ ദോഷൈകദൃക്കുകള്‍ക്കു തോന്നാം. നാട്ടില്‍ എന്ത് അരുതാത്ത സംഭവമുണ്ടായാലും പാര്‍ട്ടി നേതാവിന്റെയും മക്കളുടെയും കുടുംബത്തെ ടെച്ച് ചെയ്തു പോണ കാലത്തു പ്രതിരോധത്തിനാണു പ്രാധാന്യം.
നേതാവ് നേരത്തേ ആഭ്യന്തരനായിരുന്നപ്പോള്‍ ഔദ്യോഗികവസതിയുടെ ഗേറ്റ് മാറ്റിയതില്‍ വാസ്തുശാസ്ത്രവുമായി ബന്ധപ്പെട്ട അന്ധവിശ്വാസമാണു കാരണമെന്നു ചിലര്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് ഔദ്യോഗിക വീടു നവീകരണത്തിനായി കൂടുതല്‍ പണം ചെലവിട്ടെന്നും വീട്ടില്‍ പ്രത്യേകതരം കക്കൂസുണ്ടാക്കിയെന്നുമായി ആരോപണം.
ദോഷപരിഹാരത്തിനു കാടാമ്പുഴദേവിയുടെ മുമ്പില്‍ പൂമൂടല്‍ നേര്‍ച്ചയ്ക്കായി പണമടച്ചു രശീതി വാങ്ങിയെന്നും കുടുംബവീട്ടില്‍ ദോഷപരിഹാരപൂജ നടത്തിയെന്നുമായി അടുത്ത പ്രചാരണം.
അടുത്തിടെ നടി ആക്രമിക്കപ്പെട്ട കേസിലും വന്നു ആരോപണം. പിന്നെ വലുതും ചെറുതുമായി ഒട്ടനവധി ആരോപണങ്ങള്‍ വേറെ. ഒടുവിലിതാ ദുബായ് തട്ടിപ്പുകേസും. ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമനെന്നാണ് അവസ്ഥ.
എന്നാലും പണത്തിന്റെ ആഴം കണ്ടവരെ ഇങ്ങനെ പേടിപ്പിക്കല്ലേ.
*****
ഒരിക്കല്‍ ഇടതന്മാരുടെ കെണിയില്‍ വീഴുന്നതു തടയാന്‍ കോണ്‍ഗ്രസിലെ ചില കരിങ്കാലികള്‍ ബാര്‍ കോഴ പുറത്തിട്ടു പാലാ മാണിച്ചായനെ കുരുക്കിലാക്കി. അമ്മച്ചിയാണേ ഞാന്‍ നിരപരാധിയെന്നു നെഞ്ചത്തടിച്ചു പൊട്ടിക്കരഞ്ഞിട്ടും ആരും ഗൗനിച്ചില്ല.
കിട്ടാത്ത മുന്തിരി പുളിക്കുമെന്നു കരുതിയ കഠിനഹൃദയരായ ഇടതന്മാര്‍ പിന്നീട് എന്തൊക്കെ ദ്രോഹമാണു മാണിച്ചായനോടു കാണിച്ചത്.
ബജറ്റ് അവതരിപ്പിക്കാന്‍ ഒടുവില്‍ ഓടു പൊളിച്ചിറങ്ങേണ്ടിവന്നില്ലേ. എന്നിട്ടും വിട്ടില്ല. നിയമസഭയില്‍ എന്തു കൂത്താട്ടമായിരുന്നു.
കൈയില്‍ കടിച്ചുപറിച്ചും കസേര വലിച്ചെറിഞ്ഞും താണ്ഡവത്തിനിടെ മുണ്ടുരിഞ്ഞു മോഹാലസ്യപ്പെട്ടു വീണും മാണിയെ മാനംകെടുത്തി.
ഇപ്പോഴിതാ വൃഷ്ടിദോഷം സംഭവിച്ച മാണിച്ചായനെ തോളിലേറ്റാന്‍ അതേ മോഹാലസ്യക്കാര്‍ നിലയുറപ്പിച്ചിരിക്കുന്നു..!!
വിജിലന്‍സ് പുണ്യാളനെക്കൊണ്ടാണു മാണിച്ചനെ വിശുദ്ധനാക്കിയത്. ഇനി സ്ഥാനാരോഹണമാണ്. തടസവുമായി നില്‍ക്കുന്ന സി.പി.ഐയുടെ വിരട്ടലില്‍ ഏതായാലും സി.പി.എമ്മുകാര്‍ വീഴാനിടയില്ല.
സി.പി.ഐയുടെ കലിപ്പും വെള്ളത്തില്‍ വരച്ച വരയും ഒരുപോലെയാണെന്നു മാര്‍ക്‌സിസ്റ്റുകാര്‍ക്കറിയാം. രാഷ്ട്രീയത്തില്‍ എന്തുമാവാമെന്ന തിയറി സ്വന്തമായുണ്ടാക്കി അതില്‍ പ്രാക്ടീസ് നടത്തുന്ന അഭിനവ ജനസേവകരില്‍ നിന്ന് ഇതിനപ്പുറവും പ്രതീക്ഷിക്കാം. ഇനി മാണി നീണാല്‍ വാഴ്ക.
*****

അത്ര നിസാരമല്ല ഭരണപരിഷ്‌കാര കമ്മിഷന്‍ എന്ന ദീനദയാ പ്രസ്ഥാനം. കസേരക്കാരനായ കാരണവരും മോശമല്ല. ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നരക്കോടി രൂപയാണ് വെറുതെ വിഴുങ്ങിയത്. ദോഷം പറയരുത്. വിജിലന്‍സ് കമ്മിഷന്‍ രൂപീകരിക്കണമെന്ന 32 പേജുള്ള ഒരു റിപ്പോര്‍ട്ട് കാരണവരും പരിവാരങ്ങളും തയാറാക്കിയിട്ടുണ്ട്..!
ഇങ്ങനെയൊരു കമ്മിഷനില്‍ നേരത്തെ ആസനസ്ഥരായിട്ടുള്ള ഇ.എം.എസ്, ഇ.കെ. നായനാര്‍, മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായിരുന്ന എം.കെ. വെള്ളോടി എന്നിവരും എന്തൊക്കെയാണു പരിഷ്‌കരിച്ചതെന്നുമാത്രം ഇന്നും അജ്ഞാതമായതിനാല്‍ ഈ റിപ്പോര്‍ട്ട് അത്ര ചെറുതല്ലെന്നു കരുതാം.
മുഖ്യമന്ത്രിപദം സ്വപ്നംകണ്ടുനടന്ന കേരള കാസ്‌ട്രോയായ കാരണവര്‍ക്കു കച്ചിത്തുരുമ്പായി ലഭിച്ച കമ്മിഷനില്‍ ഉദരപരിഷ്‌കാരമാണു മുഖ്യം.
കൂടെയുള്ള പരിഷ്‌കാരശുശ്രൂഷകരായ പതിമൂന്നംഗങ്ങളും കുശാലാണ്. കാരണവര്‍ക്കും പരിചാരകര്‍ക്കും മറ്റും അലവന്‍സും, യാത്രാപ്പടിയും ഓഫീസ് ചെലവുമായാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നരക്കോടി രൂപ ചെലവഴിച്ചത്.
ഇങ്ങനെയൊരു റിപ്പോര്‍ട്ട് തയാറാക്കാന്‍ കമ്മിഷന്റെ ആവശ്യമേയില്ല. മുതിര്‍ന്ന സി.പി.എം. നേതാവിനെ പുനരധിവസിപ്പിക്കേണ്ടതു സി.പി.എമ്മിന്റെ ഉത്തരവാദിത്വം.
അതിനായി പൊതു ഖജനാവില്‍ നിന്നു കോടികള്‍ ചെലവഴിക്കുന്നതാണു വിഷയം. അധികാര ദുര്‍വിനിയോഗവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ആരെങ്കിലും പറഞ്ഞാലും അത്ഭുതമില്ല. ഏതായാലും അഞ്ചുവര്‍ഷത്തിനുള്ളില്‍ നാട്ടുകാരുടെ നികുതിപ്പണം ഒറ്റ പ്രതിഷ്ഠയോടെ തുലഞ്ഞുകിട്ടും.
*****

പാവം കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരും ഓഖി ദുരന്തബാധിതരും കണ്ണീരുമായി കഴിയുമ്പോള്‍ തൊഴിലാളി പാര്‍ട്ടി മാമാങ്കത്തിന്റെ തിരക്കിലാണ്.
പ്രവാസികാര്യ വകുപ്പും മന്ത്രിയും നോര്‍ക്കയും പ്രവാസി സംഗമങ്ങളും മുറതെറ്റാതെ നടക്കുന്ന കൊച്ചു കേരളത്തില്‍ ലോക കേരളസഭയെന്ന പേരില്‍ ലക്ഷങ്ങള്‍ പൊടിച്ചു.
ആസ്‌ത്രേലിയ, അമേരിക്ക, ഉഗാണ്ട തുടങ്ങിയ അത്യുഗ്രന്‍ രാജ്യങ്ങളില്‍ മറ്റു ജോലിയെടുത്ത് ഉദരസംരക്ഷണം നടത്തിവരുന്ന കമ്മ്യൂണിസ്റ്റുകാരായ ആഗോള 'മാധ്യമപ്രവര്‍ത്തക'രെ ചെല്ലും ചെലവും കൊടുത്താണു പിണറായിയും പരിവാരങ്ങളും ബഹുമാനിച്ചുകളഞ്ഞത്.

കേരള നിയമസഭയുടെ അടിസ്ഥാന സൗകര്യങ്ങളെ നിയമനിര്‍മാണേതര ആവശ്യങ്ങള്‍ക്കു ദുരുപയോഗം ചെയ്തത് തെറ്റാണെന്ന് ഒരു ഉപദേശകരും പറഞ്ഞുകൊടുത്തില്ല. ലോകകേരളസഭയില്‍ ചര്‍ച്ചചെയ്തതെല്ലാം മുമ്പു പല വേദികളിലും ചര്‍ച്ചചെയ്ത കാര്യങ്ങളും.
സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് അന്യരാജ്യത്തു വേറെ പണിയെടുത്തു കഴിഞ്ഞിരുന്നവരെ പ്രവാസി പത്രപ്രവര്‍ത്തകരായി എഴുന്നള്ളിച്ചത്.

വാലറ്റം: നീതി തേടി 782 ദിവസമാണ് ഒരു യുവാവ് ഭരണസിരാകേന്ദ്രത്തിനു മുമ്പില്‍ സത്യഗ്രഹമിരുന്നത്. ആരും തിരിഞ്ഞുനോക്കാതിരുന്നപ്പോള്‍ സോഷ്യല്‍ മീഡിയ ഉണര്‍ന്നു. എത്രവേഗത്തിലാണു നടപടിയുണ്ടായത്. താടിയുള്ളപ്പനെ പേടിയുണ്ടെന്നു സാരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago