വത്തിക്കാന്‍ പ്രതിനിധി മുസ്ലിം വേള്‍ഡ് ലീഗ് ആസ്ഥാനത്ത്
മക്ക: ഭീകരവാദം തുടച്ചുനീക്കാന്‍ ആഹ്വാനം ചെയ്ത് വത്തിക്കാന്‍ പ്രതിനിധി മക്കയിലെ മുസ്ലിം വേള്‍ഡ് ലീഗ് ആസ്ഥാനത്ത്. വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയട്രോ പരോളിന് ആണ് മക്കയിലെ മുസ്ലിം വേള്‍ഡ് ലീഗ് ആസ്ഥാനത്തെത്തി സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഈസയെ കണ്ടു ചര്‍ച്ച നടത്തിയത്.
ഇസ്ലാമിക രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന മുസ്ലിിം വേള്‍ഡ് ലീഗിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച പരോളിന് കഴിഞ്ഞ സെപ്റ്റംബറില്‍ മാര്‍പാപ്പയുടെയും സെക്രട്ടറി ജനറലിന്റെയും ചരിത്രപരമായ കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാനുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള മുസ്ലിം വേള്‍ഡ് ലീഗിന്റെ വിശാല മനസിനെ അഭിനന്ദിക്കുകയു ചെയ്തു. കൂടിക്കാഴ്ചയില്‍ ഇസ്ലാമും ക്രിസ്തുമതവും തമ്മിലുള്ള സുഹൃദ്സംവാദം തുടങ്ങുന്നതിനുള്ള സന്നദ്ധത ഇരുവരും പങ്കുവച്ചു.
മുന്‍കാല ചരിത്രങ്ങളില്‍നിന്നു പാഠമുള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനവും സഹകരണവുമായിരിക്കണം ഇരുകേന്ദ്രങ്ങളില്നിന്നുണ്ടാവേണ്ടതെന്ന് അലി ഈസ പറഞ്ഞു. അഭിപ്രായ, വിശ്വാസ വ്യത്യാസങ്ങളെ മുസ്ലിംകളും ക്രിസ്ത്യാനികളും പരസ്പരം ബഹുമാനിക്കണം. തീവ്രവാദവും ഭീകരവാദവും നേരിടുന്നതു മതനേതാക്കളുടെ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്നാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇസ്ലാമും ഭീകരവാദവും തമ്മില്‍ ബന്ധമില്ലെന്ന വത്തിക്കാന്റെ പ്രസ്താവനയെ അദ്ദേഹം പ്രശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."