HOME
DETAILS

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

  
സുരേഷ് മമ്പള്ളി
December 05, 2024 | 3:51 AM

There are ways to prevent acne

കണ്ണൂര്‍: പെരുകുന്ന റോഡപകടങ്ങള്‍ക്കു ബ്രേക്കിടാന്‍ സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും പലതും അട്ടിമറിക്കപ്പെടുകയാണ്. നിരത്തിലെ കുരുതി കുറയ്ക്കാന്‍ ഉപകരിക്കുമെന്നു കരുതി സ്ഥാപിച്ച എ.ഐ കാമറകള്‍ കൊണ്ട് ഗുണമൊന്നുമുണ്ടായില്ലെന്നതിന് നിത്യവും വർധിക്കുന്ന അപകടങ്ങള്‍ തന്നെ തെളിവ്.

കാമറകള്‍ വന്നതോടെ നിരത്തില്‍ പരിശോധന നടത്തേണ്ട മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫിസില്‍നിന്ന് പുറത്തിറങ്ങാതായി.അമിതവേഗമോ അലക്ഷ്യഡ്രൈവിങ്ങോ ശ്രദ്ധയില്‍പെട്ടാല്‍ വാഹനം തടയാനും പരിശോധിക്കാനും അധികാരമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ നിരത്തുകളില്‍ കാണുന്നതും അപൂര്‍വം. ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോ, ലൈസന്‍സ് ഉണ്ടോ, വാഹനത്തിന് പെര്‍മിറ്റും ഇന്‍ഷുറന്‍സും ഉണ്ടോ എന്നിവയൊക്കെ മുമ്പ് ആര്‍.ടി.ഒ ഉദ്യോഗസ്ഥരും പൊലിസും കര്‍ശനമായി പരിശോധിക്കുമായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരില്‍ മിക്കവര്‍ക്കും ഡ്യൂട്ടി ടെസ്റ്റിങ് ഗ്രൗണ്ടുകളിലും ചെക്ക്‌പോസ്റ്റുകളിലും ആര്‍.ടി ഓഫിസുകളിലുമാണ്. 


അത്ര സേഫല്ല നിരത്തുകള്‍ 
വാഹനാപകടങ്ങള്‍ക്കു കടിഞ്ഞാണിടാന്‍ 2018ലാണ് സേഫ് കേരള സ്‌ക്വാഡുകളും 14 ജില്ലകളിലും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി ഓഫിസുകളും നിലവില്‍വന്നത്. വൈകാതെ, റോഡ് സേഫ്റ്റി അതോറിറ്റിയുടെ കീഴില്‍നിന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ കീഴിലേക്ക് മാറ്റിയതോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലേക്കും ചെക്ക്‌പോസ്റ്റുകളിലേക്കും ഒതുക്കിയത്. 

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ജോലികള്‍ക്കല്ലാതെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോസ്ഥരെ മറ്റു വകുപ്പുകളിലേക്ക് മാറ്റരുതെന്ന് 2022ല്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും ടെസ്റ്റ് ഗ്രൗണ്ടുകളിലും ചെക്‌പോസ്റ്റുകളിലും തുടരുകയാണ് ഉദ്യോഗസ്ഥരിലേറെയും. ആലപ്പുഴ കളർകോട് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന ഈമാസം രണ്ടിന് 29 ഉദ്യോഗസ്ഥരെയാണ് ടെസ്റ്റ് ഗ്രൗണ്ടിലേക്ക് മാറ്റിയത്. 

ആറുമാസത്തേക്കാണ് ഇവരുടെ നിയമനം. ജി.എസ്.ടി സംവിധാനം നിലവില്‍വന്നതിനു പിന്നാലെ 2021ല്‍ ചെക്ക്‌പോസ്റ്റുകള്‍ നിര്‍ത്താന്‍  കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും 80ലേറെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണ്  സംസ്ഥാനത്തെ വിവിധ ചെക്ക്‌പോസ്റ്റുകളില്‍ വെറുതെയിരിക്കുന്നത്. ഒരു മാസം മുമ്പ് സ്വതന്ത്ര ചുമതലയുള്ള റോഡ് സേഫ്റ്റി കമ്മിഷണറെ നിയമിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന് പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. 255 പേരാണ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡില്‍ വേണ്ടത്. നിലവില്‍ 62 എ.എം.വി.ഐമാരുടെ ഒഴിവുകളാണുള്ളത്. അതിനു പുറമെയാണ് നൂറോളം പേരെ മറ്റു ജോലികളിലേക്കു മാറ്റിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറു മാസത്തിനിടെ ജീവനൊടുക്കിയത് 86 പേർ: 10-25 പ്രായപരിധിയിലുള്ളവരിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago