HOME
DETAILS

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

  
Web Desk
December 05, 2024 | 5:23 AM


ലണ്ടന്‍: ഈ വര്‍ഷം ലോകമെമ്പാടുമുള്ള ഏറ്റവും പ്രചോദനവും സ്വാധീനം ചെലുത്തുകയും ചെയ്ത 100 സ്ത്രീകളുടെ പട്ടിക തയാറാക്കി ബി.ബി.സി ചാനല്‍. ഇന്ത്യയില്‍നിന്ന് മൂന്നുപേരാണ് പട്ടികയില്‍ ഇടംപടിച്ചത്. ഗുസ്തിയില്‍നിന്ന് രാഷ്ട്രീയഗോഥയിലെത്തിയ വിനേഷ് ഫോഗട്ട്, പാരമ്പര്യങ്ങളെ തിരുത്തിയെഴുതി ശവസംസ്‌കാര ചടങ്ങുകളില്‍ സജീവായ പൂജ ശര്‍മ, സാമൂഹിക പ്രവര്‍ത്തക അരുണ റോയ് എന്നിവരാണ് ഇന്ത്യക്കാരായി പട്ടികയിലുള്ളത്.

നൊബേല്‍ സമ്മാന ജേതാവ് നാദിയ മുറാദ്, ഹോളിവുഡ് നടി ഷാരോണ്‍ സ്റ്റോണ്‍, കാലാവസ്ഥാ പ്രവര്‍ത്തക അഡെനികെ ഒലഡോസു, ഒമ്പത് വര്‍ഷത്തോളം ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും കൂട്ടബലാത്സംഗത്തെ അതീജിവിച്ച 71 കാരി ഫ്രഞ്ച് വനിത ഗിസെലെ പെലിക്കോട്ട് എന്നിവരും ഉള്‍പ്പെടുന്ന പട്ടികയില്‍ യു.എസ് ഇന്ത്യന്‍ വംശജയും ബഹിരാകാശസഞ്ചാരിയുമായ സുനിത വില്യംസും 20 കാരിയായ എ.ഐ വിദഗ്ധ സ്‌നേഹ രേവനൂരും ഉണ്ട്. വന്‍ സൈനിക ശക്തികളുടെ അധിനിവേശത്തിനിരയായിക്കൊണ്ടിരിക്കുന്ന ഫലസ്തീനിലെയും ലബനാനിലെയും ഉക്രൈനിലെയും സ്ത്രീകളും പട്ടികയിലുണ്ട്.

പൂജ ശര്‍മ
പരമ്പരാഗത സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയാണ് ഡല്‍ഹിക്കാരി പൂജ ശര്‍മ (28) ശവമടക്കല്‍ രംഗത്തേക്ക് വരുന്നത്. ഇതുവരെ 4000ത്തിലധികം മൃതദേഹങ്ങളാണ് പൂജ ശര്‍മ സംസ്‌കരിച്ചത്. രാജ്യതലസ്ഥാനനഗരിയില്‍ അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ അന്ത്യകര്‍മങ്ങള്‍ പൂജ നടത്തിവരുന്നു. സഹോദരന്റെ സംസ്‌കാര ചടങ്ങുകള്‍ പൂജ തനിച്ച് ചെയ്യേണ്ടിവന്നു. തര്‍ക്കത്തിനൊടുവില്‍ പൂജയുടെ കണ്‍മുന്നില്‍ വച്ചാണ് സഹോദരന്‍ കൊല്ലപ്പെട്ടത്. ആരും സഹായത്തിനെത്താതിരുന്നതോടെ സഹോദരന്റെ മൃതദേഹം പൂജ തനിച്ച് സംസ്‌കരിക്കുകയായിരുന്നു. ഇതുവഴി ലഭിച്ച മനോധൈര്യമാണ് പൂജയെ ഈരംഗത്തെത്തിച്ചത്.

ജാതിയോ മതമോ നോക്കാതെയാണ് ഇപ്പോള്‍ പൂജ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലും പൂജ സജീവമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ബ്രൈറ്റ് ദി സോള്‍ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകയാണ് പൂജ. പരിസ്ഥിതി സംരക്ഷണം, വയോജന സംരക്ഷണം, ഉപേക്ഷിക്കപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ രംഗത്തും പൂജയുടെ എന്‍.ജി.ഒ പ്രവര്‍ത്തിക്കുന്നു.

വിനേഷ് ഫോഗട്ട്
മൂന്ന് തവണ ഒളിംപിക്‌സില്‍ പങ്കെടുത്ത വിനേഷ് ഫോഗട്ട് ഇന്ത്യയിലെ ഏറ്റവും സെലിബ്രിറ്റിയായ ഗുസ്തിക്കാരില്‍ ഒരാളും കായികരംഗത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗികചൂഷണത്തിനെതിരായ പോരാട്ടങ്ങളുടെ മുഖവുമാണ്. ഇന്ത്യക്കായി ലോക ചാംപ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളിലും മെഡലുകള്‍ നേടി. ഫൈനലിലെത്തിയ ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി താരം എന്ന വിശേഷണത്തിന് ഇത്തവണത്തെ പാരിസ് ഒളിംപിക്‌സില്‍ വിനേഷ് അര്‍ഹയായെങ്കിലും നാടകീയമായി അവര്‍ അയോഗ്യയാക്കപ്പെട്ടു. തൊട്ടുപിന്നാലെ ഇടിക്കൂട്ടില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലെത്തി. കോണ്‍ഗ്രസില്‍ ചേരുകയും ഇക്കഴിഞ്ഞ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എയാവുകുയംചെയ്തു. പ്രായപൂര്‍ത്തിയെത്താത്ത താരങ്ങളെ പോലും ലൈംഗികചൂഷണത്തിന് ഇരയാക്കിയ ബി.ജെ.പി നേതാവും ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ രാജിക്കായി ഡല്‍ഹിയില്‍ ആഴ്ചകളോളം നീണ്ടുനിന്ന സമരത്തിന്റെ മുഖമായിരുന്നു വിനേഷ്.

അരുണ റോയ്

വിശേഷണങ്ങളുടെ ആവശ്യമില്ലാത്ത വിധം ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തനരംഗത്ത് സ്വന്തംമേല്‍വിലാസമുള്ള, ദരിദ്ര ജനകോടികളുടെ അവകാശങ്ങള്‍ക്കായുള്ള പ്രചാരകയാണ് അരുണ റോയ്. സിവില്‍ സര്‍വിസ് പോലുള്ള ഗ്ലാമര്‍ കുപ്പായം അഴിച്ചുവച്ചാണ് അരുണാ റോയ് സാമൂഹിക പ്രവര്‍ത്തനം തുടങ്ങിയത്. സുതാര്യതയും തുല്യ വേതനവും ആവശ്യപ്പെട്ട് ആഴത്തില്‍ വേരുകളുള്ള കൂട്ടായ്മയായ മസ്ദൂര്‍ കിസാന്‍ ശക്തി സംഘടനയുടെ (എം.കെ.എസ്.എസ്) സഹസ്ഥാപകയാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായ വിവരാവകാശ നിയമം പാസാക്കിയത് അരുണാ റോയിയുടെ ഇടപെടല്‍മൂലമാണ്. 'ഏഷ്യയുടെ നൊബേല്‍ സമ്മാനം' എന്നറിയപ്പെടുന്ന രമണ്‍ മഗ്‌സസെ ഉള്‍പ്പെടെയുള്ള വിവിധ ബഹുമതികളും അവരെത്തേടിയെത്തി. 2011ല്‍ ലോകത്തെ സ്വാധീനിച്ച 100 പേരില്‍ ഒരാളായി ടൈം മാസികയും അരുണാ റേയിയെ തെരഞ്ഞെടുക്കുകയുണ്ടായി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  an hour ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  2 hours ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  2 hours ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  2 hours ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  2 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  3 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര് വാഴും; തത്സമയം ഫലമറിയാന്‍ ഈ വെബ്‌സൈറ്റ് ഉപയോഗിക്കാം

Kerala
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: വിധിക്കെതിരായ പ്രതികരണങ്ങൾ തെറ്റ്; ന്യായാധിപർക്ക് നേരെയുള്ള വിമർശനത്തോട് യോജിക്കുന്നില്ലെന്ന് മന്ത്രി പി രാജീവ്

Kerala
  •  4 hours ago
No Image

പ്രവാസി ബിസിനസ്സുകാർക്ക് കറന്റ് അക്കൗണ്ട് തുടങ്ങാൻ ഇനി കൂടുതൽ സ്വാതന്ത്ര്യം; നിർണായക നീക്കവുമായി RBI

National
  •  5 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് മോതിരം തിരികെ നൽകാൻ കോടതി ഉത്തരവ്; മെമ്മറി കാർഡിന്റെ സ്വകാര്യത ഉറപ്പാക്കണം

Kerala
  •  5 hours ago