HOME
DETAILS

നായാടി മുതൽ നസ്രാണി വരെ; വർഗീയ  ചേരിതിരിവിന് വീണ്ടും വെള്ളാപ്പള്ളി

  
December 05, 2024 | 6:12 AM

From Naiyadi to Nasrani Vellapalli again for communal gathering

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വർഗീയ ചേരിതിരിവിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.  മുസ്‌ലിംകൾക്കെതിരേ 'നായാടി മുതൽ നസ്രാണി വരെ' എന്ന സാമൂഹിക കൂട്ടായ്മയ്ക്ക് ആഹ്വാനം ചെയ്താണ് വെള്ളാപ്പള്ളി നടേശന്റെ പുതിയ നീക്കം. തിങ്കളാഴ്ച മൈസൂരിൽ നടന്ന സംഘടനയുടെ നേതൃക്യാംപിന്റെ സമാപനത്തിലായിരുന്നു ആഹ്വാനം. വെള്ളാപ്പള്ളി നടേശൻ മുന്നോട്ടുവച്ച വർഗീയ ആശയം ക്യാമ്പ് ഐകകണ്‌ഠ്യേന പാസാക്കി. ഇത് രണ്ടാം തവണയാണ് വെള്ളാപ്പള്ളി നടേശൻ വർഗീയ ചേരിതിരിവ് മുന്നോട്ട് വയ്ക്കുന്നത്. 

2015ൽ എസ്.എൻ.ഡി.പിയുടെ രാഷ്ട്രീയ വിഭാഗമായ ഭാരത് ധർമ ജന സേന (ബി.ഡി.ജെ.എസ്) രൂപീകരിക്കുന്നതിന് മുമ്പ് 'നായാടി മുതൽ നമ്പൂതിരി' വരെ എന്ന കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. എന്നാൽ, തുടക്കത്തിൽ ഈ ആശയത്തോട് എൻ.എസ്.എസ് അനുകൂലമായ നിലപാട് എടുത്തെങ്കിലും വർഗീയ ചേരി തിരിവിനുള്ള ശ്രമമാണ് വെള്ളാപ്പള്ളി നടത്തുന്നതെന്ന വിലയിരുത്തലിനെ തുടർന്ന് പിൻമാറിയിരുന്നു. തുടർന്ന് ബി.ഡി.ജെ.എസ് ഉണ്ടാക്കുകയും സംഘപരിവാറിനൊപ്പം ചേരുകയും ചെയ്തു. ഇപ്പോൾ ക്രിസ്ത്യൻ സമുദായത്തെ കൂടി ഉൾപ്പെടുത്തിയാണ് ഒരു സമുദായത്തിനെതിരേ നീങ്ങാനുള്ള വെള്ളാപ്പള്ളിയുടെ നീക്കം. 

കേരള രാഷ്ട്രീയത്തിൽ മുസ്‌ലിംകൾക്ക് മുൻതൂക്കം ലഭിക്കുന്നുവെന്നും അതുകൊണ്ടാണ് താൻ ഈ ആശയം മുന്നോട്ട് വയ്ക്കുന്നതെന്നുമുള്ള ആമുഖത്തോടെയാണ് മൈസൂരിൽ നടന്ന ക്യംപിൽ 'നായാടി മുതൽ നസ്രാണി വരെ'എന്ന ആശയ പ്രഖ്യാപനം വെള്ളാപ്പള്ളി നടേശൻ നടത്തിയത്. ഇടതുപക്ഷവും യു.ഡി.എഫും മുസ്‌ലിംകളുടെ ആവശ്യങ്ങൾക്ക് വഴങ്ങുന്നു. മുനമ്പത്ത് ഇരുമുന്നണികളും ആവേശത്തോടെ മുസ്‌ലിംകളെ പ്രീണിപ്പിക്കുകയാണ്. വഖ്ഫ് (ഭേദഗതി) ബില്ലിനെതിരായ നിയമസഭാ പ്രമേയം ഐകകണ്ഠ്യേന പാസാക്കാൻ യു.ഡി.എഫും എൽ.ഡി.എഫും കൈകോർത്തുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 മുസ്‌ലിം സമുദായത്തെ പ്രീണിപ്പിക്കാൻ എന്തെല്ലാം ചെയ്തു.

എന്തെങ്കിലും കിട്ടിയോ?. എവിടെയും മുസ്‌ലിംകളെ പേടിച്ചാണ് ജനങ്ങൾ ജീവിക്കുന്നത്.  അവരെ എതിർത്താൽ ഒന്നുകിൽ കൈ വെട്ടും. അല്ലെങ്കിൽ പിടലിവെട്ടും. മസിൽ പവറും മണിപവറും മാൻപവറും മുസ്‍ലിം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നുവെന്നും വെള്ളാപ്പള്ളി ക്യാംപിൽ സൂചിപ്പിച്ചു. പല ക്രിസ്ത്യൻ സമുദായ നേതാക്കളും കൂട്ടായ്മയോട് വ്യക്തിപരമായി സമ്മതിച്ചിട്ടുണ്ടെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശൻ ചില അനൗപചാരിക ചർച്ചകൾ നടന്നിട്ടുണ്ടെന്നും എല്ലാവരും സമ്മതിച്ചാൽ നമുക്ക് മുന്നോട്ട് പോകാമെന്നും പറഞ്ഞു. 

 

ഞങ്ങൾക്ക് എല്ലാവരും തുല്യരാണ്: എൻ.എസ്.എസ് 

നായാടി മുതൽ നസ്രാണി വരെ എന്ന ആശയം തന്നെ ഒരു സമുദായത്തെ പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തെ ഒഴിവാക്കുന്ന രീതിയിലാണെന്ന നിലപാടാണ് എൻ.എസ്.എസിന്റേത്. തങ്ങൾ മതനിരപേക്ഷതയെ വിലമതിക്കുന്നുവെന്നും എല്ലാവരെയും തുല്യരായി കാണുന്ന സംഘടനയാണ് എൻ.എസ്.എസ് എന്നും തങ്ങൾക്ക് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. 

ക്രിസ്ത്യൻ സമുദായത്തിലും എതിർപ്പ് 

മലങ്കര മാർത്തോമ്മാ സുറിയാനി സഭയും സീറോ മലബാർ കത്തോലിക്കാ സഭയും വെള്ളാപ്പള്ളിയുടെ പുതിയ ആശയം മുളയിലേ നുള്ളി. മുസ്‌ലിംകൾ തങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നു എന്ന ആരോപണം ഭിന്നിപ്പിക്കുന്ന ആശയമാണെന്നാണ് ഇരുസഭകളുടെയും നിലപാട്. വെള്ളാപ്പള്ളി നടേശന്റെ ആശയം ഗൗരവമായി എടുക്കുന്നില്ലെന്നും അവർ പറയുന്നു.  


കൂട്ടുപിടിച്ച് സർക്കാരും 
വെള്ളാപ്പള്ളി മുസ്‍ലിം സമുദായത്തിനെതിരേ വാളെടുത്തിട്ടും അനങ്ങാപ്പാറ നയമാണ് ഇടതു സർക്കാരിനുള്ളത്. മാൻഹോളിൽ മരിച്ച നൗഷാദിൽ തുടങ്ങി മുസ്‍ലിം സംവരണം നൽകുന്നു എന്ന വ്യാജപ്രചാരണങ്ങൾ വരെ നടത്തിയിട്ടും ഒരു നടപടിയും സ്വീകരിക്കാതെ വെള്ളാപ്പള്ളിക്ക് സംരക്ഷണ കവചമൊരുക്കുകയാണ് പിണറായി സർക്കാർ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  3 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാർ സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  3 days ago