നടത്താനാവുന്നില്ല: ബംഗാളില്‍ സി.പി.എം ഓഫിസ് വാടകയ്ക്ക് കൊടുത്തു
കൊല്‍ക്കത്ത: 34 വര്‍ഷം തുടര്‍ച്ചയായി പശ്ചിമബംഗാള്‍ ഭരിച്ച സി.പി.എമ്മിന്റെ ദയനീവസ്ഥ ഓഫിസ് വാടകയ്ക്ക് കൊടുക്കുന്നതിലേക്ക് എത്തിയിരിക്കുകയാണ്. ഗുസ്കാര മുനിസിപ്പാലിറ്റിയിലെ ലോഡ്ഗെപാറ ലോക്കല്‍ കമ്മിറ്റിയുടെ ഓഫിസാണ് ഭാരിച്ച ചെലവു കാരണം വാടകയ്ക്കു നല്‍കിയത്. ഇപ്പോഴും സി.പി.എമ്മിന്റെ ശക്തികേന്ദ്രമെന്നവകാശപ്പെടുന്ന പുര്‍ബ ബര്‍ധമാന്‍ ജില്ലയിലെയിലാണ് ഈ ഓഫിസ്.
പ്രതാപകാലത്ത് പണിത മൂന്നുനില കെട്ടിടാമാണ് മാസം 15,000 രൂപയ്ക്ക് വാടകയ്ക്കു നല്‍കിയത്. മൂന്ന് മുറികള്‍, രണ്ട് യോഗ ഹാളുകള്‍, ബാത്ത്റൂം, അടുക്കള എന്നിവ അടങ്ങിയതാണ് ഓഫിസ് കെട്ടിടം.
1999 മെയ് ഒന്നിനാണ് റാബിന് സെന്‍ ഭവന് എന്നു പേരിട്ട ഓഫിസ് ഉദ്ഘാടനം ചെയ്തത്. ഓഫിസിന്റെ ചെലവുകള്‍ നോക്കാനാവുന്നില്ലെന്നും അതുകൊണ്ട് വാടകയ്ക്ക് നല്‍കിയെന്നും കമ്മിറ്റി സെക്രട്ടറി നാരായണ്‍ ചന്ദ്ര ഘോഷ് പറഞ്ഞു.
2011 ല്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അപ്രതീക്ഷിതമായി ജയിച്ചുകയറിതോടെയാണ് സി.പി.എം ബംഗാളില്‍ തകര്‍ന്നടിഞ്ഞത്. തുടര്‍ന്ന് 2016 ല്‍ നടന്ന തെരഞ്ഞെടുപ്പിലും വലിയ തിരിച്ചടി നേരിട്ടു.
കോച്ചിങ് സെന്റര്‍ തുടങ്ങാന്‍ വേണ്ടിയാണ് പാര്‍ട്ടി ഓഫിസ് വാടകയ്ക്കു നല്‍കിയത്. ലോക്കല്‍ കമ്മിറ്റി, ഇനി മുതല്‍ സോണല്‍ കമ്മിറ്റി ഓഫിസില്‍ പ്രവര്‍ത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. ഓഫിസില്‍ പതിച്ചിരുന്ന വ്ളാദ്മിര്‍ ലെനിന്റെയും ജോസഫ് സ്റ്റാലിന്റെയും ചിത്രങ്ങള്‍ അടര്‍ത്തിമാറ്റുകയും പുതിയ പെയിന്റ് അടിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."