പരീക്ഷാ പേടി; പത്ത് ലക്ഷം വിദ്യാര്‍ഥികള്‍ യു.പിയില്‍ പൊതുപരീക്ഷ എഴുതിയില്ല
ലഖ്നൗ: യു.പിയില്‍ കഴിഞ്ഞ നാലു ദിവസങ്ങളിലായി നടന്ന പൊതു പരീക്ഷയില്‍ കഠിന ചോദ്യങ്ങള്‍ ഭയന്ന് പത്ത് ലക്ഷം വിദ്യാര്‍ഥികള്‍ പൊതുപരീക്ഷ എഴുതിയില്ല.
പരീക്ഷയില്‍ കോപ്പിയടി ഒഴിവാക്കാനായി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ ഹാജരവാതിരുന്നതെന്നാണ് കരുതുന്നത്. കോപ്പിയടിയില്ലാത്ത പരീക്ഷ നടത്താനായിരുന്നു പദ്ധതി. എന്നാല്‍ വിദ്യാര്‍ഥികള്‍ ഇത്രയും കുറഞ്ഞതിനാല്‍ പരീക്ഷ എളുപ്പമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഇപ്പോള്‍ ഇത്രയും വിദ്യാര്‍ഥികള്‍ കുറഞ്ഞിട്ടുണ്ടെങ്കില്‍ ഭാവിയില്‍ എന്താകുമെന്ന് അറിയില്ലെന്ന് ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രിയുടെ എക്സാം വാരിയേസ് എന്ന പുസ്തകത്തിന്റെ ഹിന്ദി പതിപ്പ് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്കിടിയില്‍ പരീക്ഷാ പേടി വ്യാപകമായിട്ടുണ്ട്.
പരീക്ഷ എങ്ങനെ എളുപ്പമാക്കണമെന്നാണ് ഇനി ആലോചിക്കേണ്ടത്. രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് പ്രതിബന്ധങ്ങളുണ്ടാക്കരുത്.
മാത്രമല്ല, പരീക്ഷയെ നേരിടാനായി ഇവര്‍ക്ക് മികച്ച പഠന അന്തരീക്ഷം നല്‍കണമെന്ന് യു.പി മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."