HOME
DETAILS

ജിഷ്ണുവിന്റെ കൊല: കുറ്റക്കാരെ ഉടന്‍ ജയിലിലടക്കാന്‍ മുഖ്യമന്ത്രിക്ക് വി.എസ്സിന്റെ കത്ത്

  
backup
February 19, 2017 | 5:32 AM

%e0%b4%9c%e0%b4%bf%e0%b4%b7%e0%b5%8d%e0%b4%a3%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95


നാദാപുരം: എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ കൊലക്കു കാരണക്കാരായ പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത് ജയിലടക്കണമെന്ന് കാണിച്ച് ഭരണ പരിഷ്‌കരണ കമ്മിറ്റി ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി.
ജിഷ്ണു പ്രണോയിയുടെ അമ്മ വി.എസ് അച്യുതാനന്ദന് കഴിഞ്ഞ ദിവസം നല്‍കിയ പരാതിയുടെ തുടര്‍ച്ചയായാണ് ശക്തമായ നടപടി വേണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്. കുറ്റക്കാരെ ഉടന്‍തന്നെ അറസ്റ്റ് ചെയ്ത് ജയിലടയ്ക്കണമെന്നും, കൃത്യമായ തെളിവെടുപ്പിന് ശേഷം ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടാതെ കേസില്‍, സ്‌പെഷല്‍ പ്രോസിക്ക്യൂട്ടറെ ഉടന്‍ നിയമിക്കണമെന്നും കുടുംബം ആരോപിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്നുംകത്തില്‍ പറയുന്നു.
നെഹ്‌റുകോളജ് കൈയേറിയ ഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് വി.എസ് വനം മന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
വനം കൈയേറാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥരെ കണ്ടെണ്ടത്തുകയും ഈ സംഭവത്തില്‍ ആരോപണ വിധേയമായവര്‍ക്കെതിരേ അന്വേഷണം നടത്തണമെന്നുംആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കും വി.എസ് കത്തു നല്‍കിയിട്ടുണ്ടെണ്ടന്ന് വി.എസിന്റെ ഓഫിസില്‍ നിന്നു ബന്ധുക്കളെ അറിയിച്ചു.
വ്യാഴാഴ്ച ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ച അദ്ദേഹം പ്രതികള്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നു ശക്തമായി ആവശ്യപ്പെട്ടിരുന്നു .

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  3 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago