HOME
DETAILS

ഇഫ്താറിന് മുൻപുള്ള മരണപ്പാച്ചിൽ വേണ്ട; ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി അബുദബി പൊലിസ്

  
February 20, 2026 | 10:54 AM

abu dhabi police issue strict warning against reckless driving before iftar

അബുദബി: റമദാൻ മാസത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി അബുദബി പൊലിസ്. "നമ്മുടെ അനുസരണയുടെയും സുരക്ഷയുടെയും മാസം" എന്ന പേരിൽ ആരംഭിച്ച പുതിയ കാമ്പയിനിലൂടെയാണ് റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാൻ പൊലിസ് താമസക്കാരോട് ആഹ്വാനം ചെയ്തത്.

ഇഫ്താർ സമയത്തിന് മുൻപ് വീട്ടിലെത്താനുള്ള തിരക്കിൽ അമിതവേഗത ഒഴിവാക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അതോറിറ്റി ആവശ്യപ്പെട്ടു. "നിങ്ങൾ സുരക്ഷിതമായി എത്താൻ പ്രിയപ്പെട്ടവർ വീട്ടിൽ കാത്തിരിക്കുന്നുണ്ടെന്ന കാര്യം മറക്കരുത്", പൊലിസ് ഓർമ്മിപ്പിച്ചു.

റമദാൻ മാസത്തിലെ അപകടങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയത്താണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്നത്. 43 ശതമാനം അപകടങ്ങളും ഉച്ചയ്ക്കും വൈകുന്നേരം 6 മണിക്കും ഇടയിലാണ് സംഭവിക്കുന്നത്. 

അൽ വത്ബ ഇൻഷുറൻസും റോഡ് സേഫ്റ്റി യുഎഇയും ചേർന്ന് കഴിഞ്ഞ വർഷത്തെ 2,771 ഇൻഷുറൻസ് ക്ലെയിമുകൾ വിശകലനം ചെയ്തപ്പോഴാണ് ഈ പ്രവണത കണ്ടെത്തിയത്. നോമ്പ് കാലത്തെ ക്ഷീണവും ഉറക്കക്കുറവും ഡ്രൈവിംഗിനെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.

മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും നിശ്ചിത വേഗപരിധി ലംഘിക്കരുതെന്നും അബുദബി പൊലിസ് ആവർത്തിച്ച് വ്യക്തമാക്കി.

Abu Dhabi Police has issued a stern warning to motorists against speeding and reckless driving in the rush before iftar during Ramadan. Authorities stressed that the “iftar rush” often leads to serious accidents and urged drivers to plan trips early, follow traffic rules, and prioritize safety over haste. Patrols and traffic monitoring have been intensified across key roads to prevent violations and ensure public safety.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ ഒറിജിനൽ അല്ലെന്നു കമന്റിട്ടു; അജ്മാനിൽ പ്രവാസി യുവതി അറസ്റ്റിൽ

uae
  •  6 days ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  6 days ago
No Image

ബിനാലെ ചരിത്രത്തില്‍ പുതിയ അധ്യായം; ഏഴാം പതിപ്പിനെ നയിക്കാന്‍ വിദേശി കരുത്ത്, ആരാണ് കാദര്‍ അത്തിയ..?

Kerala
  •  6 days ago
No Image

ഇൻഷുറൻസ് ക്ലെയിം വൈകിയാൽ ആനുകൂല്യം നിഷേധിക്കാനാവില്ല; ഇൻഷുറൻസ് കമ്പനിക്ക് ഹൈക്കോടതിയുടെ 'ഷോക്ക്'

Kerala
  •  6 days ago
No Image

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കയുമരുത്; അങ്കണവാടി ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം 

Kerala
  •  6 days ago
No Image

ഭുവനേശ്വറിൽ ക്രൂരത; ജിആർപി കോൺസ്റ്റബിളിനെ ആൾക്കൂട്ടം തല്ലിക്കൊന്നു, സുഹൃത്തിന് ഗുരുതര പരുക്ക്

National
  •  6 days ago
No Image

ഇനി വിട്ടുവീഴ്ചയില്ല; എഐ കാമറ ചതിച്ചവര്‍ക്ക് പണി വരുന്നു, പിഴ അടച്ചില്ലെങ്കില്‍ വാഹനം കരിമ്പട്ടികയിലേക്ക്

Kerala
  •  6 days ago
No Image

  ചായയ്ക്ക് 16, ഊണിന് 120; പാചകവാതക വിലവര്‍ധനയില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് തീ വില

Kerala
  •  6 days ago
No Image

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസ്: വിചാരണയിലെ മെല്ലെപ്പോക്കിൽ സുപ്രിംകോടതിക്ക് അതൃപ്തി

National
  •  6 days ago
No Image

ബി.ജെ.പി വോട്ടുകളിൽ വൻ ഇടിവ്; തൃശൂരിൽ സുരേഷ് ഗോപി 'പ്രഭാവം' മങ്ങിയോ? എൻ.ഡി.എയിൽ വിമർശനം ശക്തം

Kerala
  •  6 days ago