HOME
DETAILS

ഭരണത്തിന്റെ ശോഭ കെടുത്താന്‍ വീണ്ടും കൊല; മുഖ്യമന്ത്രിയെ വെട്ടിലാക്കി പാര്‍ട്ടി

ADVERTISEMENT
  
backup
February 14 2018 | 01:02 AM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b6%e0%b5%8b%e0%b4%ad-%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be

കണ്ണൂര്‍: ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കി വീണ്ടും പാര്‍ട്ടി. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകത്തില്‍ പൊലിസിനെതിരേയും ആഭ്യന്തര വകുപ്പിനെതിരേയും വിമര്‍ശനം ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന പിണറായി വിജയനാണ് ഇതു തലവേദനയാകുന്നത്. നേരത്തെ ഭരണത്തെ അപകീര്‍ത്തിപ്പെടുത്താനായി ജില്ലാ നേതൃത്വം കരുതിക്കൂട്ടി രാഷ്ട്രീയ കൊലപാതകം നടത്തുന്നുവെന്ന ആരോപണമുയര്‍ന്നിരുന്നു. ഇതു മുഖ്യമന്ത്രിക്കെതിരേയുള്ള പരോക്ഷമായ നീക്കമായാണ് വിലയിരുത്തപ്പെട്ടത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ ഇക്കാര്യം ചൂടേറിയ ചര്‍ച്ചയായിരുന്നു.


ഇതിനെ തുടര്‍ന്നാണ് കണ്ണൂരില്‍ സമാധാനം പാലിക്കുകയെന്നതാണ് പാര്‍ട്ടിയുടെ പ്രഥമ കര്‍ത്യവ്യമെന്ന് കഴിഞ്ഞ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പി. ജയരാജന്‍ പ്രസ്താവിച്ചത്. അണ്ടല്ലൂരിലെ സന്തോഷ്‌കുമാര്‍, പിണറായിയിലെ രമിത് എന്നീ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് പിണറായിയുടെ മണ്ഡലമായ ധര്‍മടത്തിലാണ്. സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനിടെയാണ് സന്തോഷ്‌കുമാര്‍ കൊല്ലപ്പെട്ടത്. ഇതിനെ തുടര്‍ന്ന് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പാര്‍ട്ടിയും പൊലിസും തടഞ്ഞത് ആഭ്യന്തര വകുപ്പിന് നാണക്കേടായി.


കിഴക്കെ കതിരൂരിലെ മനോജ് വധം മുതല്‍ ജില്ലയിലെ ചില നേതാക്കളുടെ വ്യക്തിതാല്‍പര്യമാണ് കൊലപാതകത്തിനു പിന്നിലെന്ന വിമര്‍ശനംസി.പി.എമ്മിനുള്ളില്‍ തന്നെ ഉയര്‍ന്നിരുന്നു. ഇതിനു ശേഷം നടന്ന കൊലപാതകങ്ങള്‍ ഈ വാദത്തിന് അടിവരയിടുകയുണ്ടായി. സംസ്ഥാനത്ത് അക്രമനിരക്ക് കുറഞ്ഞുവെന്നാണ് ആഭ്യന്തരവകുപ്പിന്റെ ഔദ്യോഗിക വെളിപ്പെടുത്തല്‍. 2016ല്‍ 1684 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം 1463യായെന്നാണ് പൊലിസിന്റെ അവകാശവാദം.
ജില്ലയില്‍ ആറ് അക്രമകേസുകള്‍ മാത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ 2017ല്‍ ചുമത്തിയിട്ടുള്ളത്. 195 കേസുകള്‍ ബി.ജെ.പിക്കെതിരേയും 208 കേസുകള്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേയും ചുമത്തിയിട്ടുണ്ട്.

അക്രമം തടയുന്നതില്‍ പരാജയമായി പൊലിസ്

കണ്ണൂര്‍: ഭരിക്കുന്ന പാര്‍ട്ടിയുടെ കൊടിപിടിക്കാത്ത അനുയായികളായി ജില്ലയിലെ പൊലിസ് മാറുന്നു. സി.പി.എമ്മിനൊഴികെ മറ്റുള്ള പാര്‍ട്ടികളാരും പൊലിസിനെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന വിമര്‍ശനം പലകോണുകളില്‍ നിന്നും നേരത്തെ ഉയര്‍ന്നിരുന്നു.

സി.പി.എം മറ്റു പാര്‍ട്ടികള്‍ക്കെതിരേ നിരന്തരം അക്രമപരമ്പര നടത്തുമ്പോഴും ചെറുവിരലനക്കാന്‍ പൊലിസിനു കഴിയുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. സി.പി.എം ഇതര പ്രവര്‍ത്തകര്‍ക്കു നേരെ പാര്‍ട്ടി ഓഫിസില്‍ നിന്നു നല്‍കുന്ന ലിസ്റ്റുപ്രകാരം അറസ്റ്റു ചെയ്യുക മാത്രമാണ് പൊലിസ് ചെയ്യുന്നതെന്ന ആരോപണവുമുണ്ട്. സി.പി.എം ഏരിയാ നേതാക്കളുടെ ഭരണമാണ് മിക്ക പൊലിസ് സ്‌റ്റേഷനുകളിലും നടക്കുന്നത്. ഇഷ്ടക്കാരെ മാത്രമാണ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി നിയമിക്കുന്നത്. ഡിവൈ.എസ്.പിമാരായി താക്കോല്‍സ്ഥാനങ്ങളില്‍ പാര്‍ട്ടി നിര്‍ദേശങ്ങള്‍ ശിരസാവഹിക്കുന്നവര്‍ക്കാണ് നിയമനം നല്‍കിയിട്ടുള്ളത്.

എല്‍.ഡി.എഫ് ഭരണം വന്നതിനു ശേഷം മുഖ്യമന്ത്രിയുടെ വീടിനു തൊട്ടടുത്തുവരെ രാഷ്ട്രീയ എതിരാളിയെ കശാപ്പു ചെയ്തു. അക്രമിക്കപ്പെടേണ്ടവരെയും കൊല്ലേണ്ടവരെയും ലിസ്റ്റുമായാണ് രാഷ്ട്രീയ ക്വട്ടേഷന്‍ സംഘങ്ങള്‍ വിഹരിക്കുന്നത്. രാഷ്ട്രീയ പിന്‍തുണയും പിന്‍ബലവും ഇതിനു പ്രോത്സാഹനമാകുന്നു. ആരെയും വെട്ടിക്കൊല്ലുന്ന സി.പി.എം ശൈലി മറ്റു പാര്‍ട്ടികളും പിന്‍തുടര്‍ന്നാല്‍ ജില്ലയില്‍ ഇനിയും രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായേക്കാം.

പൊലിസില്‍ നിലവിലുള്ള രഹസ്യാന്വേഷണ വിഭാഗം ലോകപരാജയമായി തുടരുകയാണ്. ജില്ലാ പൊലിസ് മേധാവിയടക്കമുള്ളവര്‍ ഭരിക്കുന്ന പാര്‍ട്ടി വരച്ച വരയ്ക്കുള്ളിലാണ്. അതുകൊണ്ടുതന്നെയാണ് ഭരിക്കുന്ന മറ്റൊരു പാര്‍ട്ടിയായ സി.പി.ഐക്കു വരെ പൊലിസിനെതിരേ രൂക്ഷവിമര്‍ശനം നടത്തേണ്ടി വരുന്നത്. ജില്ലയില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ ജില്ലാ ഭരണകൂടവും അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. നേരത്തെ കലക്ടര്‍ നടത്തിയ സമാധാന യോഗത്തില്‍ സി.പി.എം, ബി.ജെ.പി പാര്‍ട്ടി നേതാക്കളെ മാത്രമാണ് വിളിച്ചിരുന്നത്. ഇതിനെതിരേ കോണ്‍ഗ്രസ്, സി.പി.ഐ, മുസ്‌ലിം ലീഗ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഭരണം ലഭിച്ചതിനു ശേഷം ജില്ലയിലെ മറ്റു പാര്‍ട്ടികള്‍ക്കു നേരെ നിരന്തരമായി പോരടിക്കുകയാണ് സി.പി.എം. തല്ലുകൊള്ളുന്നവരില്‍ ഘടകകക്ഷികളായ സി.പി.ഐക്കാര്‍ വരെയുണ്ട്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നാട്ടില്‍ രാഷ്ട്രീയ എതിരാളികള്‍ കൊല്ലപ്പെടുന്നത് ദേശീയ മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായിട്ടുണ്ട്.

പരസ്യ കൊലവിളി കലാശിച്ചത് കൊലപാതകത്തില്‍

കണ്ണൂര്‍: ശുഹൈബിനെതിരേ പട്ടാപകല്‍ പൊലിസുകാര്‍ നോക്കിനില്‍ക്കെ സി.പി.എം കൊലവിളി നടത്തിയിട്ടും നടപടിയുണ്ടായില്ല. സംഘര്‍ഷം നിലനില്‍ക്കുന്ന എടയന്നൂരില്‍ രണ്ടാഴ്ച മുന്‍പ് സി.പി.എം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ നടത്തിയ പ്രകടനത്തിലാണ് ശുഹൈബിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന് ശുഹൈബിന്റെ പേരെടുത്ത് പറഞ്ഞാണ് സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. ഞങ്ങളോട് കളിച്ചവരാരും ആയുസെത്തി മരിച്ചിട്ടില്ലെന്നും മുദ്രാവാക്യം മുഴക്കിയിരുന്നു. പ്രകടനവും സി.പി.എം നേതാക്കളുടെ പ്രസംഗവും നടക്കുമ്പോള്‍ മട്ടന്നൂര്‍ സ്റ്റേഷനിലെ പൊലിസുകാര്‍ സമീപത്തുണ്ടായിരുന്നു. ശുഹൈബിന് ഭീഷണി ഉണ്ടെന്ന് അറിഞ്ഞിട്ടും തുടര്‍ നടപടി സ്വീകരിക്കുന്നതിനോ ജീവന് സംരക്ഷണം നല്‍കുന്നതിനോ പൊലിസ് തയാറാകാത്തതും വിവാദമായിരിക്കുകയാണ്. മൂന്നാഴ്ച മുന്‍പ് എടയന്നൂരിലെ സ്‌കൂളിലുണ്ടായ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ശുഹൈബിന്റെ കൊലപാതകമെന്നും കരുതുന്നുണ്ട്. സ്‌കൂളിലെ കൊടിമരം തകര്‍ത്തതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നത്തിന്റെ തുടക്കം. ഇത് കോണ്‍ഗ്രസ്-സി.പി.എം പ്രശ്‌നമായി മാറുകയായിരുന്നു. കോണ്‍ഗ്രസ് ഓഫിസും സി.ഐ.ടി.യു പ്രവര്‍ത്തകര്‍ സഞ്ചരിച്ച ജീപ്പും തകര്‍ത്തിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ശുഹൈബ് ഉള്‍പ്പടെ ആറുപേരെ മട്ടന്നൂര്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

No Image

വായ്പ വാഗ്ദാന തട്ടിപ്പ്; മുന്നറിയിപ്പുമായി ഒമാൻ

oman
  •10 hours ago
No Image

കറന്റ് അഫയേഴ്സ്-25/07/2024

PSC/UPSC
  •10 hours ago
No Image

സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 20 കോടി തട്ടി മുങ്ങിയ ധന്യ പൊലിസില്‍ കീഴടങ്ങി

Kerala
  •10 hours ago
No Image

യു.എ.ഇ പൗരത്വം നല്‍കി ആദരിച്ച മലയാളി ദുബൈയില്‍ അന്തരിച്ചു

uae
  •10 hours ago
No Image

നീറ്റ് യുജി; പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; കണ്ണൂര്‍ സ്വദേശിക്ക് ഒന്നാം റാങ്ക്

Domestic-Education
  •11 hours ago
No Image

യുഎഇയിൽ ജൂലൈ 26 മുതൽ 29 വരെയുള്ള വാരാന്ത്യം അടിപ്പോളിയാക്കാനുള്ള വഴികൾ ഇതാ

uae
  •11 hours ago
No Image

വിമാന യാത്രിക്കരുടെ ശ്രദ്ധക്ക്; അടുത്ത മാസം നാലു മുതല്‍ മസ്കത്ത് എയർപോർട്ടിലെത്തുന്നവർക്ക് ഈ കാര്യം ശ്രദ്ധക്കുക

oman
  •12 hours ago
No Image

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലര്‍ത്തുന്ന ബജറ്റ്; ഡോ. എം പി. അബ്ദുസ്സമദ് സമദാനി

National
  •12 hours ago
No Image

മകന്‍ ലഹരിക്കടിമ; ചികിത്സിക്കാന്‍ ഇനി പണമില്ല; കാറില്‍ വെന്തുമരിച്ച ദമ്പതികളുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

Kerala
  •12 hours ago
No Image

അര്‍ജുന് വേണ്ടി സാധ്യമായ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരും; എന്ത് പ്രതിസന്ധിയുണ്ടെങ്കിലും തിരച്ചില്‍ തുടരും; ഉന്നതതല യോഗ തീരുമാനം

Kerala
  •13 hours ago
No Image

തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് മരിച്ചത് ദമ്പതികള്‍, അപകടമരണമല്ല, ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലിസ്

Kerala
  •15 hours ago
No Image

പാരീസില്‍ അതിവേഗ ട്രെയിന്‍ ശൃംഖലയ്ക്കുനേരെ ആക്രമണം; സംഭവം ഒളിംപിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്

International
  •16 hours ago
No Image

തീരദേശ ഹൈവേ പദ്ധതിയില്‍ നിന്ന് പിന്മാറണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

Kerala
  •16 hours ago
No Image

ആലപ്പുഴയില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രോഗി മരിച്ചു

Kerala
  •16 hours ago
No Image

പത്തനംതിട്ടയില്‍ കാറിന് തീപിടിച്ച് രണ്ടു മരണം

Kerala
  •17 hours ago
No Image

'കൊലയാളിയെ അറസ്റ്റ് ചെയ്യൂ'  ഒരിക്കല്‍ അമേരിക്കന്‍ തെരുവുകളെ ആളിക്കത്തിച്ച് പ്രതിഷേധം, കൈകളില്‍ ചോര പുരണ്ട നെതന്യാഹുവിന്റെ കോലം കത്തിച്ചു, യു.എസ് പതാക തീയിട്ടു

International
  •17 hours ago
ADVERTISEMENT
No Image

മലേഗാവ് സ്ഫോടനം: ലക്ഷ്യമിട്ടത് സാമുദായിക കലാപമെന്ന് എന്‍.ഐ.എ

National
  •an hour ago
No Image

ഷൂട്ടിങ്ങിലും ഹോക്കിയിലും ഇന്ത്യ തുടങ്ങുന്നു

latest
  •an hour ago
No Image

കായിക ലോകത്തിന് പുതിയ സീന്‍ സമ്മാനിച്ച് 33ാമത് ഒളിംപിക്സിന് പാരിസില്‍ തുടക്കം

latest
  •an hour ago
No Image

ദുബൈയിൽ റോബോട്ടുകൾ ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

uae
  •8 hours ago
No Image

യു.എ.ഇ നിവാസികൾക്ക് വെറും 7 ദിവസത്തിനുള്ളിൽ യുഎസ് വിസ; എങ്ങനെയെന്നറിയാം

uae
  •8 hours ago
No Image

ഹാക്കിംഗ്: പ്രതിരോധിക്കാനുള്ള നുറുങ്ങുകൾ

Tech
  •9 hours ago
No Image

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എമിറേറ്റ്‌സ് റോഡിൽ ഗതാഗതം തടസപ്പെടും; ദുബൈ ആർടിഎ

uae
  •9 hours ago
No Image

ഷിരൂര്‍ രക്ഷാദൗത്യം; കൂടുതല്‍ സഹായം അനുവദിക്കണം; രാജ്‌നാഥ് സിങ്ങിനും, സിദ്ധരാമയ്യക്കും കത്തയച്ച് മുഖ്യമന്ത്രി

Kerala
  •10 hours ago
No Image

യുഎഇ; ഓഗസ്റ്റ് 1 മുതൽ പുതിയ ആപ്പ് ഉപയോഗിച്ച് ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അബുദബി പോലിസ് . 

uae
  •10 hours ago

ADVERTISEMENT