HOME
DETAILS

ഷാര്‍ജ രാജ്യാന്തര പുസ്തകമേള: ഇക്കുറി ഒമാന്‍ വിശിഷ്ടാതിഥി രാഷ്ട്രം

  
Web Desk
February 19, 2026 | 11:51 PM

Oman Named Guest of Honor for 45th Sharjah International Book Fair

ഷാര്‍ജ: ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ (SIBF) 45ാമത് പതിപ്പില്‍ സുല്‍ത്താനേറ്റ് ഓഫ് ഒമാനെ വിശിഷ്ടാതിഥി രാഷ്ട്രമായി (Guest of Honor) തിരഞ്ഞെടുത്തു. ഷാര്‍ജ ബുക് അതോറിറ്റി (SBA) ചെയര്‍പേഴ്‌സണ്‍ ശൈഖാ ബുദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒമാന്‍ സാംസ്‌കാരിക, കായിക, യുവജന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സയ്യിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ യാറൂബ് അല്‍ ബുസൈദിയും എസ്.ഐ.ബി.എഫ് സി.ഇ.ഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ ആമിരിയും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു.

സാംസ്‌കാരിക ബന്ധങ്ങളുടെ ആഘോഷം

അറബ് സാഹിത്യത്തിനും ചിന്താ ലോകത്തിനും ഒമാന്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ക്കുള്ള അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പെന്ന് ശൈഖാ ബുദൂര്‍ പറഞ്ഞു. യു.എ.ഇയും ഒമാനും തമ്മിലുള്ള ആഴത്തിലുള്ള സാംസ്‌കാരികചരിത്ര ബന്ധങ്ങളുടെ ആദരവുകൂടിയാണിത്. എഴുത്തുകാരിലൂടെയും കലാകാരന്മാരിലൂടെയും അറബ് സാംസ്‌കാരിക ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ ഒമാന്‍ വഹിച്ച പങ്ക് വലുതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

വൈവിധ്യമാര്‍ന്ന പരിപാടികള്‍

പുസ്തകമേളയില്‍ ഒമാനായി പ്രത്യേക പവലിയന്‍ ഒരുക്കും. ഒമാന്റെ സാഹിത്യം, കലകള്‍, പൈതൃകം എന്നിവ പരിചയപ്പെടുത്തുന്നതിനൊപ്പം കവിത, നാടകം, ഫിക്ഷന്‍, സംഗീതം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ നിരവധി പരിപാടികള്‍ നടക്കും.

ഒമാനി സംസ്‌കാരത്തെ ആഗോള പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുക, ഒമാനി എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പ്രമുഖ ഒമാനി എഴുത്തുകാര്‍, ബുദ്ധിജീവികള്‍, പ്രസാധകര്‍ എന്നിവര്‍ മേളയുടെ ഭാഗമാകും.

വിവര്‍ത്തന മേഖലയിലും പ്രസിദ്ധീകരണ രംഗത്തും പുതിയ സഹകരണത്തിന് ഒമാന്റെ പങ്കാളിത്തം വഴിയൊരുക്കുമെന്ന് ഒമാന്‍ സാംസ്‌കാരിക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സയ്യിദ് അല്‍ ബുസൈദി പ്രത്യാശ പ്രകടിപ്പിച്ചു. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സാംസ്‌കാരിക ദര്‍ശനത്തിന്റെ പ്രതിഫലനമാണ് ഇത്തരം ആദരവുകളെന്ന് അഹമ്മദ് ബിന്‍ റക്കാദ് അല്‍ ആമിരി അഭിപ്രായപ്പെട്ടു.

Summay: The Sultanate of Oman has been officially designated as the Guest of Honor for the 45th edition of the Sharjah International Book Fair (SIBF). The announcement was made by Sheikha Bodour bint Sultan Al Qasimi, Chairperson of the Sharjah Book Authority (SBA).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിൽ കാലുകുത്തുന്ന യുഎസ് സെെനികരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് ഭക്ഷണമാക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാൻ 

International
  •  7 days ago
No Image

കണ്ണൂരിലെ സുരക്ഷിത സീറ്റുകളില്‍ മാത്രമേ നിങ്ങള്‍ക്ക് ജയിക്കാനാവൂ; അമ്പലപ്പുഴയില്‍ മത്സരിച്ച് ജയിക്കാനുള്ള തന്റേടമുണ്ടോ? സിപിഎം നേതാക്കളെ വെല്ലുവിളിച്ച് ജി സുധാകരന്‍ 

Kerala
  •  7 days ago
No Image

ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; 284 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

National
  •  7 days ago
No Image

പ്രതിസന്ധികൾ യുഎഇയെ കൂടുതൽ കരുത്തരാക്കും; പതറാതെ വികസന കുതിപ്പ് തുടരുമെന്ന് ശൈഖ് മുഹമ്മദ്

uae
  •  8 days ago
No Image

ഇസ്‌റാഈല്‍ കെമിക്കല്‍ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം; രാസവസ്തുക്കള്‍ ചോര്‍ന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം 

International
  •  8 days ago
No Image

കുവൈത്തിൽ സൈനിക ക്യാമ്പിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; 10 സൈനികർക്ക് പരുക്ക്

Kuwait
  •  8 days ago
No Image

എസ്ഡിപിഐ പിന്തുണ തള്ളാതെ എ. വിജയരാഘവന്‍; ആര് വോട്ട് തന്നാലും സ്വീകരിക്കും, അതാണ് ജനാധിപത്യ സമ്പ്രദായമെന്ന് വിശദീകരണം

Kerala
  •  8 days ago
No Image

ഇന്ധനപ്രതിസന്ധിയിൽ ശ്രീലങ്കയെ ചേർത്തുപിടിച്ച് ഇന്ത്യ; 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളും കൈമാറി

National
  •  8 days ago
No Image

വ്യാജ വീഡിയോകൾക്ക് വിലക്ക്; അണക്കെട്ടുകളുടെ ദൃശ്യം ചിത്രീകരിക്കരുത്; കർശന നിർദ്ദേശങ്ങളുമായി റാസൽഖൈമ പൊലിസ്

uae
  •  8 days ago
No Image

സ്ത്രീകള്‍ക്ക് 2000 രൂപ ധനസഹായം; പെന്‍ഷന്‍ തുക ഉയര്‍ത്തും; സൗജന്യ വൈദ്യുതിയും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

Kerala
  •  8 days ago