HOME
DETAILS

വഖ്ഫ് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അദാലത്ത് നടത്തും: മന്ത്രി

  
backup
February 14, 2018 | 1:46 AM

%e0%b4%b5%e0%b4%96%e0%b5%8d%e0%b4%ab%e0%b5%8d-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9

കോഴിക്കോട്: കേരളത്തിലെ സുന്നി വഖ്ഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദാലത്ത് നടത്താന്‍ വഖ്ഫ് മന്ത്രി കെ.ടി ജലീല്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ധാരണയായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കാന്തപുരം വിഭാഗത്തിന്റെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് അദാലത്ത് നടത്താന്‍ തീരുമാനമായത്. ഏപ്രില്‍ മാസം ആദ്യവാരം കോഴിക്കോട്ട് നടക്കുന്ന അദാലത്തില്‍ വഖ്ഫ് മന്ത്രി, ചെയര്‍മാന്‍, അംഗങ്ങള്‍, നിയമ വിദഗ്ധര്‍ പങ്കെടുക്കും.
അദാലത്തില്‍ നിലവില്‍ വഖ്ഫ് ബോര്‍ഡില്‍ വന്നിട്ടുള്ള കേസുകള്‍ പരിഗണിക്കാനാണ് തീരുമാനം. അദാലത്തിനു മാനദണ്ഡം നിശ്ചയിക്കാന്‍ ഇരു വിഭാഗത്തില്‍ നിന്നും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു സബ് കമ്മിറ്റിയെയും നിയോഗിച്ചു.
ഉമര്‍ ഫൈസി മുക്കം, പി.എ ജബ്ബാര്‍ ഹാജി, പ്രൊഫ. കെ.എം.എ റഹീം, യഅ്ഖൂബ് ഫൈസി എന്നിവരാണ് അംഗങ്ങള്‍. ഇവര്‍ അദാലത്തിനു സ്വീകരിക്കേണ്ട പൊതു മാനദണ്ഡം രൂപീകരിക്കുകയും വഖ്ബ് ബോര്‍ഡ് സി.ഇ.ഒയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ അന്തിമ രൂപം നല്‍കുകയും ചെയ്യും. ഈ പൊതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അദാലത്ത് നടക്കുക.
വഖ്ഫ് തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരമായ സബ് കമ്മിറ്റി രൂപീകരിക്കുമെന്നും എല്ലാ മാസവും ഇതിനായി തീര്‍പ്പാക്കല്‍ യോഗം ചേരുമെന്നും കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തിനു ശേഷം മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. പള്ളി, മദ്‌റസ തുടങ്ങിയ വഖ്ഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കം കാരണം വഖ്ഫ് ബോര്‍ഡിന്റെ സ്ഥാപിത ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നും കൂടുതല്‍ സമയം തര്‍ക്ക പരിഹാരത്തിനായി നീക്കി വയ്‌ക്കേണ്ടിവരികയാണെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ പ്രതിനിധീകരിച്ച് മുശാവറ മെമ്പര്‍മാരായ കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാന്‍ പി.എ ജബ്ബാര്‍ ഹാജി, കാന്തപുരം വിഭാഗത്തെ പ്രതിനിധീകരിച്ച് മര്‍കസ് മാനേജര്‍ സി മുഹമ്മദ് ഫൈസി, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സ്‌റ്റേറ്റ് സെക്രട്ടറി പ്രൊഫ. കെ.എം.എ റഹീം, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സ്‌റ്റേറ്റ് സെക്രട്ടറി യഅ്ഖൂബ് ഫൈസി എന്നിവര്‍ പങ്കെടുത്തു.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago