അണ്ണാ ഡി.എം.കെയുടെ ശുപാര്‍ശയുണ്ടെങ്കില്‍ തൊഴില്‍ ലഭിക്കുമെന്ന് മന്ത്രി
ചെന്നൈ: ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ പ്രവര്‍ത്തകരുടെ ശുപാര്‍ശയുണ്ടായാല്‍ തീര്‍ച്ചയായും തൊഴില്‍ ലഭ്യമാകുമെന്ന വിദ്യാഭ്യാസ മന്ത്രി കെ.എ ശെങ്കോട്ടയ്യന്റെ പരാമര്‍ശത്തിനെതിരേ പ്രതിഷേധം രൂക്ഷം.
ഗോപിച്ചെട്ടിപ്പാളയത്ത് നടന്ന ഒരു പരിപാടിയിലാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. യുവാക്കള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്ന് പറഞ്ഞ മന്ത്രി തൊഴിലവസരമുണ്ടെങ്കില്‍ അവിടങ്ങളില്‍ അണ്ണാ ഡി.എം.കെയുടെ ശുപാര്‍ശയുണ്ടെങ്കില്‍ തൊഴില്‍ ലഭിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇക്കാര്യത്തില്‍ ഒരു തരത്തിലുള്ള സംശയങ്ങളും വേണ്ട. മുഖ്യമന്ത്രിയായി പളനിസാമിയും ഉപമുഖ്യമന്ത്രിയായി പനീര്‍ശെല്‍വവും ഉള്ളപ്പോള്‍ തീര്‍ച്ചയായും തൊഴില്‍ ലഭിക്കാന്‍ ഒരു തടസവുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നല്ലവഴിയിലൂടെ പാര്‍ട്ടിയെ നയിക്കാന്‍ തയാറാകുന്നവര്‍ക്ക് അതിന്റെ ഗുണം ലഭിക്കുമെന്നും ശെങ്കോട്ടയ്യന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."