HOME
DETAILS

ബൈക്ക് റാലി 25ന്

  
backup
February 19, 2017 | 5:53 AM

%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b1%e0%b4%be%e0%b4%b2%e0%b4%bf-25%e0%b4%a8%e0%b5%8d

 

സുല്‍ത്താന്‍ ബത്തേരി: ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഫ്രീഡം ടു മൂവിന്റെ നേതൃത്വത്തില്‍ ഈ മാസം 25ന് 1000പേര്‍ പങ്കെടുക്കുന്ന ബൈക്ക് റാലി നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന അതിര്‍ത്തിയായ മൂലഹള്ളയില്‍നിന്നും ആരംഭിക്കുന്ന റാലി ലക്കിടിയില്‍ പര്യടനം നടത്തി കല്‍പ്പറ്റയില്‍ സമാപിക്കും. വൈകിട്ട് കല്‍പ്പറ്റയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.ഉച്ചക്ക് 12.30ന് ആരംഭിക്കുന്ന റാലിക്ക് കല്ലൂര്‍, നായ്‌ക്കെട്ടി, മൂലങ്കാവ്, ബത്തേരി, മീനങ്ങാടി, മുട്ടില്‍, ചുണ്ടേല്‍, വൈത്തിരി എന്നിവിടങ്ങില്‍ സ്വീകരണം നല്‍കും. റാലിയുമായി ബന്ധപെട്ട സ്വാഗതസംഘ രൂപീകരണം ഇന്ന് വൈകിട്ട് നാലിന് ബത്തേരി വ്യാപാര ഭവനില്‍ നടക്കും. നിരോധനം നീക്കുന്നതിന് കേന്ദ്ര-കര്‍ണാടക സര്‍ക്കാറുകളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുക എന്നാവശ്യപ്പെട്ടാണ് റാലി.
ഫ്രീഡം ടു മൂവ് ചെയര്‍മാന്‍ എ.കെ ജിതൂഷ്, കണ്‍വീനര്‍ റ്റിജി ചെറുതോട്ടില്‍, കോര്‍ഡിനേറ്റര്‍ സഫീര്‍ പഴേരി, യഹിയ ചേനക്കല്‍, കെ.എന്‍ സജീവ്, സക്കറിയ വാഴക്കണ്ടി, പ്രദീപ്, ശ്യാംജിത്ത് ദാമു, സെബാസ്റ്റ്യന്‍ ചക്കാലക്കല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago