HOME
DETAILS

പോര് മുറുകുന്നു; ടി.പി സെന്‍കുമാര്‍ അവധിയില്‍ പ്രവേശിച്ചു

  
backup
May 31 2016 | 11:05 AM

t-p-senkumar-leave

തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ ടി.പി സെന്‍കുമാര്‍ അവധിയില്‍ പ്രവേശിച്ചു. മൂന്നു ദിവസത്തെ അവധിയിലാണ് അദ്ദേഹം പ്രവേശിച്ചത്. സംസ്ഥാന പൊലിസ് മേധാവിയായിരുന്ന ടി.പി സെന്‍കുമാറിനെ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ സ്ഥാനത്ത് നിന്നും മാറ്റിയത്. ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയാണ് പുതിയ ഡി.ജി.പിയായി ചുമതലയേല്‍ക്കുന്നത്.

ഈ തീരുമാനത്തില്‍ താന്‍ തൃപ്തനല്ലെന്നും എന്നാല്‍, സര്‍ക്കാരിന്റെ തീരുമാനമാണിത്. സര്‍ക്കാരിന് തന്നെ വിശ്വാസമില്ലെങ്കില്‍ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്നെ നീക്കിയതില്‍ ചട്ടലംഘനം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ഉദ്യോഗസ്ഥരെ മാറ്റാനുള്ള അധികാരമുണ്ട് എന്നാല്‍ ഈ നടപടി സുപ്രിം കോടതി വിധിക്കും പൊലിസ് ആക്ടിനും വിരുദ്ധമാണെന്നും ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡി.ജി.പി ആയിരുന്ന ടി.പി സെന്‍കുമാറിനെ കേരള പൊലിസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ എം.ഡിയായാണ് നിയമിച്ചത്. തല്‍ക്കാലം പുതിയ സ്ഥാനം ഏറ്റെടുത്തേക്കില്ല എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സെന്‍കുമാര്‍ അവധിയില്‍ പ്രവേശിച്ചത്. വിരമിക്കലിന് ഒരു വര്‍ഷം മാത്രം ബാക്കിയുള്ള ടി.പി. സെന്‍കുമാറിനെ പൊലിസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റാന്‍ തിങ്കളാഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ബെഹ്‌റയ്ക്ക് അഞ്ചു വര്‍ഷത്തെ സര്‍വീസ് ബാക്കിയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-23-12-2024

PSC/UPSC
  •  a month ago
No Image

വടകര; റോഡരികിൽ നിർത്തിയിട്ടിരുന്ന കാരവനിൽ 2 മൃതദേഹങ്ങൾ; മരിച്ചവരെ തിരിച്ചറിഞ്ഞു

Kerala
  •  a month ago
No Image

ഉത്തർപ്രദേശിൽ പട്ടാപ്പകൽ ജനസേവാ കേന്ദ്രത്തിൽ തോക്ക് ചൂണ്ടി കവർച്ച

Kerala
  •  a month ago
No Image

തൃക്കാക്കര; എൻസിസി ക്യാമ്പിനിടെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

തലസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ

latest
  •  a month ago
No Image

വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു

National
  •  a month ago
No Image

സംസ്ഥാനത്ത് ജനുവരി 22ന് ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കും

Kerala
  •  a month ago
No Image

താലപ്പൊലിയ്ക്കായി ക്ഷേത്രത്തിൽ പോയ വയോധിക ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

ന്യൂ സൗത്ത് വെയിൽസിൽ 98 കം​ഗാരുക്കൾ വെടിയേറ്റു മരിച്ചു; 43കാരൻ പിടിയിൽ

International
  •  a month ago