HOME
DETAILS

ഇനി ഓള്‍ പാസ്സില്ല:  ആര്‍ടിഇ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം

  
Web Desk
December 23, 2024 | 1:19 PM

No more All Pass Center amends RTE Act

ന്യൂഡല്‍ഹി: വാര്‍ഷിക പരീക്ഷയില്‍ തോറ്റാല്‍ ഇനിമുതല്‍ ഉയര്‍ന്ന ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കില്ലെന്ന് കേന്ദ്രം. ആര്‍ടിഇ നിയമത്തില്‍ ഭേദഗതി വരുത്തി. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദ്യാലയങ്ങളിലാണ് നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

വിദ്യാര്‍ഥികള്‍ വാര്‍ഷിക പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ അവര്‍ക്ക് രണ്ട് മാസത്തിന് ശേഷം ഒരു അവസരം കൂടി നല്‍കും. ഇതിലും പരാജയപ്പെട്ടാല്‍ വിദ്യാര്‍ഥിയ്ക്ക് അതേ ക്ലാസില്‍ തന്നെ തുടരേണ്ടി വരും. 

'ആര്‍ടിഇ നിയമത്തിന് കീഴിലുള്ള നോഡിറ്റന്‍ഷന്‍ നയം അനുസരിച്ച് 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ ഒരു വിദ്യാര്‍ഥിയെയും പരാജയപ്പെടുത്താനോ സ്‌കൂളില്‍ നിന്ന് പുറത്താക്കാനോ പാടില്ല. 8ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികളെയും അടുത്ത ക്ലാസിലേക്ക് ജയിപ്പിച്ച് വിടണം'. ഈ നിയമത്തിലാണ് കേന്ദ്രം ഭേദഗതി വരുത്തിയിരിക്കുന്നത്. 

2009ല്‍ അവതരിപ്പിച്ച ആര്‍ടിഇ നിയമത്തിലാണ് നോഡിറ്റന്‍ഷന്‍ നയം പരാമര്‍ശിക്കുന്നത്. വിദ്യാര്‍ഥികള്‍, പ്രത്യേകിച്ച് പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവര്‍ പരീക്ഷകളില്‍ പരാജയപ്പെടുന്നത് കാരണം പഠനം തുടരുന്നതില്‍ നിന്ന് പിന്മാറരുത് എന്നതായിരുന്നു നോ ഡിറ്റന്‍ഷന്‍ നയത്തിന്റെ ലക്ഷ്യം. 

അതേസമയം ആവശ്യമായ അറിവ് നേടാതെയാണ് കുട്ടികളെ വിജയിപ്പിച്ച് വിടുന്നതെന്ന വിമര്‍ശനം പല കോണുകളില്‍ നിന്നും ഉയരുകുയും ഇത് ഉന്നത വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും അഭിപ്രായമുയര്‍ന്നതോടെയാണ് അക്കാദമിക് നിലവാരം പുലര്‍ത്തുന്നില്ലെങ്കില്‍ വിജയിപ്പിക്കുന്നതിന് പകരം കുട്ടികളെ അവരുടെ ക്ലാസുകളില്‍ തന്നെ നിലനിര്‍ത്താന്‍ കേന്ദ്രം തീരുമാനിച്ചത്. 

കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ സ്‌കൂളുകള്‍, സൈനിക് സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന 3,000ത്തിലധികം സ്‌കൂളുകള്‍ക്ക് പുതിയ ഭേദഗതി ബാധകമാണെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം ഒരു സംസ്ഥാന വിഷയമായതിനാല്‍, സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. ഇതിനകം 16 സംസ്ഥാനങ്ങളും ഡല്‍ഹി ഉള്‍പ്പെടെയുള്ള രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും ഈ രണ്ട് ക്ലാസുകള്‍ക്ക് ഓള്‍പാസ് നല്‍കുന്നത് ഒഴിവാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജുവടക്കമുള്ള വമ്പന്മാർ വാഴുന്ന ലിസ്റ്റിൽ ഗെയ്ക്വാദ്; വരവറിയിച്ച് ചെന്നൈ നായകൻ

Cricket
  •  5 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  6 days ago
No Image

പുകഞ്ഞ കൊള്ളി പുറത്ത്, കൊള്ളിയോട് സ്‌നേഹമുള്ളവർക്കും പുറത്തുപോകാം; കെ മുരളീധരൻ

Kerala
  •  6 days ago
No Image

സച്ചിനെ വീണ്ടും വീഴ്ത്തി; സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം സൃഷ്ടിച്ച് കോഹ്‌ലി

Cricket
  •  6 days ago
No Image

140 കി.മീ വേഗതയിൽ ബൈക്ക് ഓടിച്ച് അപകടം; തല അറ്റുവീണ് വ്‌ളോഗർക്ക് ദാരുണാന്ത്യം

National
  •  6 days ago
No Image

അബൂദാബിയിലെ സായിദ് നാഷണൽ മ്യൂസിയം തുറന്നു; 3 ലക്ഷം വർഷം പഴക്കമുള്ള ചരിത്രം കൺമുന്നിൽ

uae
  •  6 days ago
No Image

ഇന്ത്യൻ മണ്ണിൽ വീണ്ടും ചരിത്രം; വന്മതിൽ തകർത്ത് ഇതിഹാസങ്ങൾക്കൊപ്പം രോഹിത്

Cricket
  •  6 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ 

Kerala
  •  6 days ago
No Image

2026 ഫിഫ ലോകകപ്പ്; യുഎസ് വിസ അഭിമുഖത്തിൽ യുഎഇയിൽ നിന്നുള്ളവർക്ക് മുൻഗണന

uae
  •  6 days ago
No Image

സഞ്ജുവിന്റെ വമ്പൻ റെക്കോർഡിനൊപ്പം വൈഭവ്; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു

Cricket
  •  6 days ago