HOME
DETAILS

സംസ്ഥാനത്ത് ജനുവരി 22ന് ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കും

  
Ajay
December 23 2024 | 14:12 PM

A section of government employees and teachers will go on strike on January 22 in the state

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും,അധ്യാപകരും ജനുവരി 22ന് പണിമുടക്കും. സ്റ്റേറ്റ് എംപ്ലോയീസ്  ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിലാണ് പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതിഷേധം നടത്തുന്നത്. തിങ്കളാഴ്ച നടന്ന സമര പ്രഖ്യാപന കൺവെൻഷൻ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് സർക്കാരില്ലെന്നുള്ളതാണ് കേരളം നേരിടുന്ന പ്രതിസന്ധിയെന്ന് വി ഡി സതീശൻ പറഞ്ഞു. 'അതി രൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനം നേരിടുന്നത്. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണ്. ആറ് ഗഡു 19 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്. അഞ്ചുവർഷം കഴിഞ്ഞിട്ടും ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചിട്ടില്ല. അഞ്ചു വർഷമായി ലീവ് സറണ്ടർ പിടിച്ചു വച്ചിരിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖല തകർത്തെറിഞ്ഞു. പൊതുവിദ്യാഭ്യാസ മേഖല അനുദിനം ദുർബ്ബലപ്പെട്ടുവരുന്നു. ചോദ്യപേപ്പർ ചോർന്നത് ലാഘവ ബുദ്ധിയോടെയാണ് സർക്കാർ നോക്കി കാണുന്നത്. ശമ്പള കൊള്ളയിലൂടെ സംസ്ഥാനത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും 65000 കോടി രൂപയാണ് സർക്കാർ അപഹരിച്ചിരിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.

സെറ്റോ ചെയർമാൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. എം ലിജു മുഖ്യ പ്രഭാഷണം നടത്തി. ജി.സുബോധൻ, പി.കെ അരവിന്ദൻ കെ.സി സുബ്രമണ്യൻ, എ.എം ജാഫർ ഖാൻ, ആർ. അരുൺ കുമാർ, അനിൽ എം.ജോർജ്ജ്, എം.എസ് ഇർഷാദ്. എൻ. മഹേഷ്, കെ.എസ് സന്തോഷ്, ആർ. അരുൺ കുമാർ, എസ് മനോജ്,  കെ. വെങ്കിടമൂർത്തി,  സുഭാഷ് ചന്ദ്രൻ പി.കെ, കെ.ബി രാജീവ്,  ഹരികുമാർ, ഡോ.രാജേഷ്‌, ജോൺ മനോഹർ, മോഹന ചന്ദ്രൻഎം.എസ്, എസ്.പ്രദീപ് കുമാർ, ഷിബു ജോസഫ്, അരുൺ എസ്, തോമസ് ഹെർബിറ്റ്, അനിൽ വട്ടപ്പാറ എന്നിവർ  പ്രതിഷേധത്തിൽ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  15 minutes ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  an hour ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  an hour ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  2 hours ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  3 hours ago