HOME
DETAILS

പിടിച്ചാല്‍ കിട്ടാത്ത ഫോമില്‍ സലാഹ്; ഗോളിലും അസിസ്റ്റിലും ഒന്നാമന്‍; ക്ലബ്ബും പ്രീമിയര്‍ ലീഗ് തലപ്പത്ത്

  
Web Desk
December 23, 2024 | 6:51 AM

Salah is in incredible from tap in goals and assists

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സമീപകാലത്തെ ഏറ്റവും മികച്ച ഫോമിലാണ് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ്. താരത്തിന്റെ ചിറകിലേറി മുന്നേറുകയാണ് ലിവര്‍പൂള്‍. ഇന്നലെ രാത്രി ടോട്ടനം ഹോട്‌സ്പറിനെതിരായ മത്സരത്തില്‍ സലാഹ് ഇരട്ട വീതം ഗോളുകളും അസിസ്റ്റുകളും കണ്ടെത്തിയതോടെ പുതിയ റെക്കോഡും താരം സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

ടോട്ടനത്തിനെതിരായ മത്സരത്തില്‍ 54, 61 മിനുട്ടുകളിലാണ് സലാഹ് ഗോള്‍ കണ്ടെത്തിയത്. ലൂയിസ് ഡയസും(23, 85) ഇരട്ടഗോള്‍ നേടി. മാക് അലിസ്റ്റര്‍(36), ഡൊമനിക് സ്ലൊബോസ്ലായ്(45+1) എന്നിവരാണ് ക്ലബ്ബിനായി ഗോളടിച്ച മറ്റ് താരങ്ങള്‍. ജെയിംസ് മാഡിസന്‍(41), കുലുസെവിസ്‌കി(72), ഡൊമനിക് സോളങ്കി(83) എന്നിവരാണ് ടോട്ടനത്തിനായി ആശ്വാസ ഗോള്‍ നേടിയത്. ഇതോടെ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനം നിനിര്‍ത്താനും ലിവര്‍പൂളിനായി.

ഒപ്പം ഈ സീസണില്‍ കൂടുതല്‍ ഗോളുകളും അസിസ്റ്റുകളും സലാഹിന്റെ പേരിലാണ്. കൂടാതെ ലിവര്‍പൂള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന നാലാമത്തെ താരമായി മാറാനും സലാഹിന് കഴിഞ്ഞു.

കഴിഞ്ഞ സീസണില്‍ (2023- 24) 18 ഗോളുകളും പത്ത് അസിസ്റ്റുകളും കണ്ടെത്തി. 2022, 23 സീസണില്‍ 19 ഗോളും 12 അസിസ്റ്റും 2021, 22 സീസണില്‍ 22 ഗോളും അഞ്ച് അസിസ്റ്റും കണ്ടെത്തി. സലാഹ് ലിവര്‍പൂളിലെത്തിയ ആദ്യ സീസണായ 2017, 18 കാലത്ത് 32 ഗോളാണ് താരം അടിച്ചൂകിട്ടിയത്.

പുതിയ നേട്ടത്തോടെ ഇപ്പോഴത്തെ ഫോം തുടരുകയാണെങ്കില്‍ അടുത്ത ബാലന്‍ഡ്യോര്‍ സലാഹിന് ലഭിക്കുമെന്ന് ഉറപ്പായി. നിലവില്‍ ലിവല്‍പൂളിന് ചാംപ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗ് കിരീടവും ലഭിക്കാനുള്ള സാധ്യത ഏറിയതോടെയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രചരിച്ചത്. എങ്കില്‍ ജോര്‍ജ് വിയക്ക് ശേഷം ബാലന്‍ഡ്യോര്‍ നേടുന്ന ആദ്യ ആഫ്രിക്കന്‍ താരമായി സലാഹ് മാറും.


സലാഹിന്റെ പുതിയ റെക്കോഡുകള്‍:

  * പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ കൂടുതല്‍ ഗോളടിച്ച താരം- 15 ഗോളുകള്‍

* പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ കൂടുതല്‍ അസിസ്റ്റുകള്‍ നേടിയ താരം- 11 അസിസ്റ്റുകള്‍

* സീസണില്‍ ഇത് വരെ 18 ഗോളുകളും 15 അസിസ്റ്റുകളും നേടി

* ഗോളുകളിലും അസിസ്റ്റിലും നാലു സീസണുകളിലും രണ്ടക്കം കടക്കുന്ന ആദ്യ പ്രീമിയര്‍ ലീഗ് താരം

* ലിവര്‍പൂള്‍ ചരിത്രത്തില്‍ കൂടുതല്‍ ഗോളുകള്‍ നേടിയ നാലാമത്തെ താരം- 228.

* 80 അസിസ്റ്റുകളോടെ പ്രീമിയര്‍ ലീഗില്‍ 11 ാം സ്ഥാനത്ത്.

(660 മാച്ചില്‍നിന്ന് 346 ഗോള്‍ നേടിയ ഇയാന്‍ റഷ് ആണ് മുന്നില്‍. റോജര്‍ ഹണ്ട് (285), ഗോര്‍ഡണ്‍ ഹോഡ്‌സണ്‍ (228) എന്നിവരാണ് സലാഹിന് മുന്നിലുള്ള മറ്റ് മുന്‍ ലിവര്‍പൂള്‍ താരങ്ങള്‍)

Salah is in incredible form; he is first in goals and assists; the club is also at the top of the Premier League



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  7 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  7 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  7 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  7 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  7 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  7 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  7 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  7 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  7 days ago