എയ്ഡഡ് കോളജുകളെ നിയന്ത്രിക്കുന്നത് അംഗീകരിക്കില്ല: ജി. സുകുമാരന്‍ നായര്‍
കോഴിക്കോട്: എയ്ഡഡ് കോളജുകളില്‍ നിയന്ത്രണം കൊണ്ടുവരുന്നതിനും നിയമനം നടത്തുന്നതിന് മാനേജ്മെന്റിനുള്ള അധികാരം എടുത്തുകളയാനുമുള്ള സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കില്ലെന്ന് എന്‍.എസ്.എസ് ജന. സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
ടാഗോര്‍ സെന്റിനറി ഹാളില്‍ നടന്ന താലൂക്ക് നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം സംരക്ഷിക്കുക, ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുക, സമുദായ പുരോഗതിയിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് നായര്‍ സര്‍വിസ് സൊസൈറ്റി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍. എന്‍.എസ്.എസിന് രാഷ്ട്രീയമില്ല.
അംഗങ്ങള്‍ക്ക് ഏതു രാഷ്ട്രീയത്തില്‍ വിശ്വസിക്കാനുമുള്ള സ്വാതന്ത്ര്യം സംഘം നല്‍കുന്നുണ്ട്. എന്നാല്‍ സമദൂരമാണ് എന്‍.എസ്.എസിന്റെ രാഷ്ട്രീയ നിലപാടെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസ് കരയോഗം രജിസ്ട്രാര്‍ പ്രഫ. വി.പി ഹരിദാസ് അധ്യക്ഷനായി.
താലൂക്ക് യൂനിയന്‍ പ്രസിഡന്റ് വി. മുരളീധരന്, ഹരികുമാര്‍ കോയിക്കല്‍, വി. രാഘവന് മാസ്റ്റര്‍, എം. വിശ്വനാഥന് നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."