HOME
DETAILS
MAL
കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി സര്‍ക്കാര്‍
backup
February 21 2018 | 02:02 AM
ഹൈദരാബാദ്: കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നു. ഇതില്‍ ആദ്യ സംരംഭമെന്ന നിലയില്‍ കര്‍ഷക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.
പ്രാദേശിക തലങ്ങളില്‍ കര്‍ഷകരെ വിളിച്ചു ചേര്‍ത്താണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് സംസ്ഥാന കൃഷി വകുപ്പ് അറിയിച്ചു. മുഖ്യമന്ത്രി കെ. ചന്ദ്ര ശേഖര റാവുവിന്റെ നിര്‍ദേശ പ്രകാരമാണ് പരിപാടികള്‍ നടത്തുന്നത്. ഇതിനു ശേഷം ഓരോ ജില്ലകളിലും കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കും.
ഓരോ ജില്ലകളിലും കാര്‍ഷിക ശാസ്ത്രജ്ഞരുള്പ്പെടുന്ന സംഘങ്ങളായിരിക്കും കര്‍ഷകര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നടല്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."