HOME
DETAILS

യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം: അപ്പീല്‍ രണ്ടാഴ്ച കഴിഞ്ഞ്

  
backup
February 23 2018 | 02:02 AM

%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b2%e0%b5%80%e0%b4%97%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95-12


കൊച്ചി: മലപ്പുറം ജില്ലയിലെ ഒതായിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എ അടക്കമുള്ള പ്രതികളെ വിചാരണക്കോടതി വെറുതേ വിട്ടതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.
വിചാരണക്കോടതി പ്രതികളെ വെറുതേ വിട്ടതിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത് 746 ദിവസം വൈകിയാണ്. സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കുന്നതിന് മുന്‍പ് ഈ കാലതാമസത്തിനു സര്‍ക്കാര്‍ കാരണം ബോധിപ്പിക്കുകയും ഹൈക്കോടതി ഇത് അംഗീകരിക്കയും വേണം. ഇതിനുള്ള അപേക്ഷയാണ് ഡിവിഷന്‍ ബെഞ്ച് ആദ്യം പരിഗണിക്കുന്നത്. കേസില്‍ എതിര്‍കക്ഷികളായ പ്രതികള്‍ക്ക് ഇതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
1995 ഏപ്രില്‍ 13 നാണ് ഒതായി അങ്ങാടിയില്‍വച്ച് മനാഫിനെ ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. പി.വി അന്‍വര്‍ കേസില്‍ രണ്ടാംപ്രതിയാണ്. ഭൂമി സംബന്ധമായ തര്‍ക്കത്തെത്തുടര്‍ന്നാണ് സംഘം മനാഫിനെ വകവരുത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 21 പ്രതികള്‍ക്കെതിരേ പൊലിസ് കുറ്റപത്രവും നല്‍കി. എന്നാല്‍ കേസിലെ ഒന്നാം സാക്ഷി കൂറുമാറി. ഇതോടെ അന്‍വര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ മഞ്ചേരി സെഷന്‍സ് കോടതി വെറുതേവിട്ടു. ഇതിനെതിരേ മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നല്‍കിയ ഹരജിയും ഹൈക്കോടതിയിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-23-12-2024

PSC/UPSC
  •  a month ago
No Image

വടകര; റോഡരികിൽ നിർത്തിയിട്ടിരുന്ന കാരവനിൽ 2 മൃതദേഹങ്ങൾ; മരിച്ചവരെ തിരിച്ചറിഞ്ഞു

Kerala
  •  a month ago
No Image

ഉത്തർപ്രദേശിൽ പട്ടാപ്പകൽ ജനസേവാ കേന്ദ്രത്തിൽ തോക്ക് ചൂണ്ടി കവർച്ച

Kerala
  •  a month ago
No Image

തൃക്കാക്കര; എൻസിസി ക്യാമ്പിനിടെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

തലസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ

latest
  •  a month ago
No Image

വിഖ്യാത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു

National
  •  a month ago
No Image

സംസ്ഥാനത്ത് ജനുവരി 22ന് ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കും

Kerala
  •  a month ago
No Image

താലപ്പൊലിയ്ക്കായി ക്ഷേത്രത്തിൽ പോയ വയോധിക ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

ന്യൂ സൗത്ത് വെയിൽസിൽ 98 കം​ഗാരുക്കൾ വെടിയേറ്റു മരിച്ചു; 43കാരൻ പിടിയിൽ

International
  •  a month ago