വിദേശരാജ്യങ്ങളിലേക്ക് ഔദ്യോഗിക റിക്രൂട്ട്‌മെന്റ്: ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ ഏജന്‍സിയുടെ തട്ടിപ്പ്
ജിദ്ദ: സഊദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ സ്വകാര്യ ഏജന്‍സിയുടെ അനധികൃത റിക്രൂട്ട്‌മെന്റ് ശ്രമം. വിദേശരാജ്യങ്ങളുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റിന്റെ മറവിലാണ് ഏജന്‍സികളുടെ തട്ടിപ്പ്. ഡല്‍ഹിയില്‍ നൂറ് കണക്കിന് മലയാളി നഴ്‌സുമാരുടെ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തി.
സഊദിയിലെ ആശുപത്രികളില്‍ ജോലി വാഗ്ദാനം ചെയ്ത് നഴ്‌സിങ് റിക്രൂട്ടമെന്റ് സംഘടിപ്പിച്ച ഹെവന്‍സ് ഏജന്‍സി മാനേജര്‍ സണ്ണി ആണ് രക്ഷപെട്ടത്. ഒന്നര ലക്ഷംവരെ ശമ്പളം വാഗ്ദാനം ചെയ്താണ് ദില്ലി ഒക്ല്‌ലയിലെ സ്വകാര്യ ഹോട്ടലില്‍ ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചത്.
സഊദിയിലെ ആശുപത്രികളിലേക്ക് സഊദി ഭരണകൂടം തന്നെ നടത്തുന്ന ഔദ്യോഗിക റിക്രൂട്ട്‌മെന്റിന്റെ മറവിലായിരുന്നു റിക്രൂട്ട്‌മെന്റ് ശ്രമം. പതിനായിരം മുതല്‍ നാലര ലക്ഷം രൂപ വരെ ഏജന്‍സി ഫീസ് ഈടാക്കിയായിരുന്നു റിക്രൂട്ട് മെന്റ്. എന്നാല്‍ റിക്രൂട്ട്‌മെന്റിന് എത്തിയ ഭൂരിഭാഗം ഉദ്യോഗാര്‍ഥികളെയും ഒഴിവില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു.
നോര്‍ക്കയ്ക്കും ഒഡിപിസിക്കും ഒഴികെ വിദേശകാര്യമന്ത്രാലയത്തിന്റെ കംപ്ലീറ്റ് സ്‌പെസിഫിക് ഓര്‍ഡര്‍ അഥവാ സി.എസ്.ഒ ഉള്ള 17 ഏജന്‍സികള്‍ക്ക് മാത്രമാണ് റിക്രൂട്ട്‌മെന്റ് അനുമതി.
എന്നാല്‍ ഇത് എല്ലാം അട്ടിമറിച്ചായിരുന്നു ചില ഏജന്‍സികളുടെ നീക്കം. നോര്‍ക്ക അടക്കമുള്ള അംഗീകൃത ഏജന്‍സികളുടെ കാലതാമസമാണ് ഉദ്യോഗാര്‍ഥികളെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."