HOME
DETAILS
MAL
യുവതിയെ പീഡിപ്പിച്ചതായി പരാതി
backup
February 23 2018 | 21:02 PM
പട്ന: ഐക്യരാഷ്ട്ര സഭയുടെ ബിഹാറിലെ പോപ്പുലേഷന്‍ ഫണ്ട്സ് ഓഫിസ് ജീവനക്കാരിയെ ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. ഇതുസംബന്ധിച്ച് വിദേശ കാര്യമന്ത്രാലയത്തിന് യുവതി പരാതി നല്കി. പരാതി ലഭിച്ചതായി സ്ഥിരീകരിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍, ഇതുസംബന്ധിച്ച് യു.എന്നിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് അറിയിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം യു.എന്നിന്റെ മുന്പില് ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം യുവതിയെയും അറിയിച്ചിട്ടുണ്ടെന്ന് വിദേശ കാര്യ വക്താവ് അറിയിച്ചു. യു.എന്‍.എഫ്.പി.എയുടെ ഏജന്റ്, രണ്ട് വനിതാ ജീവനക്കാര്‍ എന്നിവരാണ് ബിഹാറിലെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരിലൊരാളാണ് പരാതിയുമായി വിദേശ കാര്യമന്ത്രാലയത്തെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."