HOME
DETAILS

കാനത്തിന്റെ പ്രതികരണം അപകര്‍ഷതാബോധത്താല്‍: കെ.എം മാണി

  
backup
February 24, 2018 | 10:56 PM

%e0%b4%95%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%85%e0%b4%aa


കോഴിക്കോട്: കേരളാ കോണ്‍ഗ്രസിന്റെ ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം അപകര്‍ഷതാബോധം കൊണ്ടാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. കേരളാ കോണ്‍ഗ്രസിന്റെ ശക്തി എന്താണെന്ന് അറിയണമെങ്കില്‍ കാനം കാനനവാസം വെടിഞ്ഞ് നാട്ടിലിറങ്ങണമെന്നും അദ്ദേഹം പരിഹസിച്ചു. കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്യവെയായിരുന്നു കാനത്തിനെതിരേ മാണിയുടെ രൂക്ഷവിമര്‍ശനം.
മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നിര്‍ത്തുന്നതാണു സി.പി.ഐക്കും കാനത്തിനും നല്ലത്. ഈ വിഷയത്തില്‍ ഇനിയൊരു മറുപടിയുണ്ടാവില്ലെന്നും കാനത്തിനുള്ള മറുപടി അവസാനിപ്പിക്കുകയാണെന്നും മാണി പറഞ്ഞു.
ഒരുപാട് മഹാരഥന്‍മാര്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയാണ് സി.പി.ഐ. ആ പാര്‍ട്ടിയുടെ തലപ്പത്തിരുന്ന് അന്തസില്ലാത്ത പ്രസ്താവന നടത്തുന്നതു നിര്‍ത്തണം. ഇടതുമുന്നണിയില്‍ എടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ആര്‍ക്കും അപേക്ഷ നല്‍കിയിട്ടില്ല. തനിച്ചുനിന്ന് തെരഞ്ഞെടുപ്പുകള്‍ ജയിച്ച പാര്‍ട്ടിയാണു കേരളാ കോണ്‍ഗ്രസ്. പാര്‍ട്ടിക്കു പ്രവര്‍ത്തിക്കാന്‍ കാനത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മാണി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി രാജാധിരാജൻ ഈ 'രാജ'; ധോണിയെയും രോഹിത്തിനെയും വെട്ടി ചരിത്ര നേട്ടത്തിൽ വിരാട് കോഹ്‌ലി!

Cricket
  •  a month ago
No Image

കള്ളപ്പണം വെളുപ്പിക്കൽ തടയാൻ കർശന നടപടിയുമായി യുഎഇ; സ്വർണ്ണ വിപണിയിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി

uae
  •  a month ago
No Image

പ്രതിസന്ധികൾ യുഎഇ സമ്പദ്‌വ്യവസ്ഥയെ ബാധിക്കില്ല; ടൂറിസം വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗഖ്

uae
  •  a month ago
No Image

ഗോവിന്ദന്റെ ശൈലി വിനയായി, തളിപ്പറമ്പിലെ സ്ഥാനാർഥിത്വം തിരിച്ചടിയായി; സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സി.പി.എം

Kerala
  •  a month ago
No Image

നിയമസഭയിൽ ടി.വി.കെക്ക് പിന്തുണ: വിപ്പ് ലംഘിച്ച 24 എം.എൽ.എമാരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ 

National
  •  a month ago
No Image

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം; പ്രതിസന്ധികൾക്കിടയിലും യുഎഇയിലെ സ്കൂളുകൾക്ക് ഉജ്ജ്വല വിജയം

uae
  •  a month ago
No Image

ആദ്യത്തെ തട്ടിപ്പിന് അഭിനന്ദനങ്ങൾ അണ്ണാ! ജ്യോത്സ്യനെ സർക്കാർ ജോലിയിൽ തിരുകിക്കയറ്റിയ വിജയ്‌ക്കെതിരെ നടി; ജ്യോത്സ്യന്റെ നിയമനം റദ്ദാക്കി

National
  •  a month ago
No Image

കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിജെപി ഏർപ്പെടുത്തിയിരുന്ന ഹിജാബ് നിരോധനം പിൻവലിച്ചു; ഉത്തരവ് പുറത്തിറക്കി സിദ്ധരാമയ്യ സർക്കാർ

National
  •  a month ago
No Image

1934-ൽ ഇന്ത്യ കുറിച്ച ചരിത്രം ഇനി പാകിസ്താന് സ്വന്തം; 92 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തിക്കുറിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് രണ്ട് അരങ്ങേറ്റക്കാർ

Cricket
  •  a month ago
No Image

ഒമാൻ തീരത്ത് യുഎഇ ടാങ്കറിൽ നിന്ന് ഇന്ധന ചോർച്ച; ഡ്രോൺ ആക്രമണത്തിന് പിന്നാലെ ആശങ്ക

uae
  •  a month ago