മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിക്കു നേരെ യൂത്ത്കോണ്‍. കരിങ്കൊടി
കണ്ണൂര്‍: മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിക്ക് നേരെ യൂത്ത്കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. ശുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ടുള്ള കെ.സുധാകരന്റെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നാരോപിച്ച് ഇന്നലെ രാവിലെ തെക്കീബസാറിലെ കെ.എസ്.ഇ.ബി ഓഫിസിന് മുന്പിലായിരുന്നു സംഭവം.
നഗരത്തിലെ ഒരു പരിപാടി കഴിഞ്ഞ് ഔദ്യോഗിക വാഹനം വരാനായി കാത്തുനില്‍ക്കുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി എത്തിയത്. ഈ സമയം മന്ത്രിക്കൊപ്പം ഒരു ഗണ്മാന് മാത്രമെ ഉണ്ടായിരുന്നുള്ളൂ. പ്രവര്‍ത്തകരുടെ പ്രതിഷേധം കൈയേറ്റത്തിലേക്ക് വഴിമാറും മുന്‍പ് തന്നെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ പൊലിസ് സംഘം സ്ഥലത്തെത്തി സുരക്ഷിതമായി വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.
മന്ത്രിയുടെ വാഹനം കടന്നുപോകുന്നത് തടസപ്പെടുത്താനും പ്രവര്‍ത്തകര്‍ ശ്രമിച്ചു.
കെ സുധാകരന് ഏഴ്ദിവസമായി നിരാഹാരം കിടക്കുന്ന കലക്ടറേറ്റ് പരിസരത്ത് നിന്ന് നൂറു മീറ്റര്‍ അകലെയാണ് യൂത്ത്കോണ്‍ഗ്രസ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്.
മന്ത്രിക്ക് നേരെ കൈയേറ്റശ്രമമുണ്ടായെന്നാരോപിച്ച് എല്‍.ഡി.എഫ് ഇന്നലെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."