HOME
DETAILS
MAL
ആത്മകഥാ വിവാദം; ഡി സി ബുക്സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു
Web Desk
November 25 2024 | 13:11 PM
തിരുവനന്തപുരം:സിപിഎം നേതാവ് ഇ പി ജയരാജൻ്റെ ആത്മകഥാ വിവാദത്തിൽ ഡി.സി ബുക്സിലെ പബ്ലിക്കേഷൻസ് വിഭാഗം മേധാവിയെ സസ്പെൻ്റ് ചെയ്‌തു. ജയരാജൻ്റെ പരാതിയിൽ പ്രസാധക സ്ഥാപനത്തിൻ്റെ ഉടമ രവി ഡി സിയിൽ നിന്ന് പൊലിസ് മൊഴിയെടുത്തതിന് പിന്നാലെയാണ് ഈ നടപടി. ഇ പി ജയരാജൻ്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന ആൾക്കെതിരെയാണ് ഡി സി ബുക്സ് നടപടിയെടുത്തിരിക്കുന്നത്. ഇത് ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമെന്നാണ് പുറത്തു വരുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."