ഡാറ്റാബാങ്ക് തിരുത്താന്‍ ആറുമാസംകൂടി വേണമെന്ന് കൃഷി വകുപ്പ്
തിരുവനന്തപുരം: നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ ചട്ടങ്ങളിലെ ഭേദഗതി ഉത്തരവുപ്രകാരം ഡാറ്റാ ബാങ്കില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് ലഭിച്ച അപേക്ഷകളില്‍ നടപടിയുണ്ടാകാന്‍ ആറുമാസംകൂടി വേണമെന്ന് കൃഷി വകുപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഡാറ്റാബാങ്കില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് സംസ്ഥാനത്താകെ രണ്ടുലക്ഷത്തിലധികം അപേക്ഷകളാണ് ലഭിച്ചത്. ഈ അപേക്ഷകളിന്മേലുള്ള സ്ഥലപരിശോധന പൂര്‍ത്തിയായിട്ടില്ല.
അതിനാല്‍ സാറ്റലൈറ്റ് പരിശോധനയാണ് നടത്തുന്നത്. ഇതിനായി കേരളാ സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എണ്‍വയോണ്‍മെന്റ് സെന്ററിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി മാത്രമായിരിക്കും അന്തിമ ഡാറ്റാബാങ്ക് തയാറാക്കുക. ഇതിനായി കൂടുതല്‍ സമയം വേണമെന്നാണ് കൃഷിവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
വടക്കന്‍ ജില്ലകളില്‍ റീ സര്‍വേ നടപടികള്‍ പൂര്‍ത്തിയാകാത്തതും ഡാറ്റാബാങ്ക് തിരുത്തലിന് തടസമാകുന്നുണ്ട്.
കൃഷിവകുപ്പ് നല്‍കിയ 150 പഞ്ചായത്തുകളില്‍ 90 എണ്ണത്തിന്റെ ഉപഗ്രഹചിത്ര പരിശോധനയുടെ റിപ്പോര്‍ട്ട് കേരളാ സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എണ്‍വയോണ്‍മെന്റ് സെന്റര്‍ കൈമാറിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."