ഉ.കൊറിയ അമേരിക്കയുമായി ചര്‍ച്ചയ്ക്കു തയാറെന്ന് ദ.കൊറിയ
സിയൂള്‍: കടുത്ത ഉപരോധങ്ങള്‍ക്കിടെയും അമേരിക്കയുമായി ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ച് ഉ.കൊറിയ. ദക്ഷിണ കൊറിയന്‍ നേതാക്കള്‍ അറിയിച്ചതാണ് ഇക്കാര്യം. ആണവ പരീക്ഷണം അടക്കമുള്ള വിഷയങ്ങളില്‍ അമേരിക്കയുമായി ചര്‍ച്ച ചെയ്യാന്‍ ഉ.കൊറിയ സന്നദ്ധമാണെന്ന് കൊറിയന്‍ അധികൃതര്‍ അറിയിച്ചു. ഉ.കൊറിയന്‍ സൈനിക മേധാവി ജനറല്‍ കിം യോങ് ചോളുമായി ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇക്കാര്യം പുറത്തുവിട്ടത്.
ദ.കൊറിയന്‍ നഗരമായ പ്യോങ്ചാങ്ങില്‍ നടക്കുന്ന ശീതകാല ഒളിംപിക്സിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കിം യോങ് ചോള്‍. സമാപന ചടങ്ങില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കയും പങ്കെടുത്തിരുന്നു. എന്നാല്‍, കൊറിയയുമായുള്ള ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ അമേരിക്കന്‍ വൃത്തങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുത്ത ഉ.കൊറിയന്‍ പ്രതിനിധികളെ കാണാന്‍ ഇവാന്‍ക സന്നദ്ധമായിട്ടില്ല എന്നും അറിയുന്നുണ്ട്. ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങിലും കൊറിയന്‍ പ്രതിനിധികളെ കാണാന്‍ യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വിസമ്മതിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."