റഷ്യയും സി.ഡബ്ല്യു.ആര്‍.ഡി.എമ്മും സഹകരണത്തിന്
കോഴിക്കോട്: സമഗ്ര ജലവിഭവ പരിപാലനം സംബന്ധിച്ച് റഷ്യന്‍ അക്കാദമി ഓഫ് സയന്‍സുമായി കോഴിക്കോട് ജലവിഭവ വിനിയോഗ കേന്ദ്രം (സി.ഡബ്ല്യു.ആര്‍.ഡി.എം) ധാരണാപത്രം ഒപ്പുവച്ചു. റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസും (ആര്‍.എ.എസ്) സി.ഡബ്ല്യു.ആര്‍.ഡി എമ്മും കര്‍ണാടക എന്‍വയോണ്‍മെന്റ് റിസര്‍ച്ചിന്റെ സഹകരണത്തോടെയാണ് ധാരാണാ പത്രത്തില്‍ ഒപ്പുവച്ചത്.
അഞ്ചു വര്‍ഷത്തേക്കാണ് കാലാവധി. ജലപഠന മേഖലകളിലെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പരസ്പരം കൈമാറുക, വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുക, ഇരു സ്ഥാപനങ്ങളുടെയും പ്രാവീണ്യം ഉയര്‍ത്തുന്നതിന് സഹായിക്കുക തുടങ്ങിയവയാണ് ധാരണാ പത്രത്തിന്റെ ലക്ഷ്യങ്ങള്‍. സി.ഡബ്ല്യു.ആര്‍.ഡി.എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.എ.ബി അനിതയും ആര്‍.എ.എസ് പ്രതിനിധി പ്രൊഫ. നിക്കോളാസ് ഫിലാതോവുമാണ് ധാരാണാ പത്രത്തില്‍ ഒപ്പുവച്ചത്.
ഇതോടനുബന്ധിച്ച് നടന്ന ശില്‍പശാല കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് ഉദ്ഘാടനം ചെയ്തു. സി.ഡബ്ല്യു.ആര്‍.ഡി.എം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.എ.ബി അനിത അധ്യക്ഷയായി.കാനഡയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ.സി രാജശേഖര മൂര്‍ത്തി, റഷ്യന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ പ്രൊഫ. നിക്കോളാസ് ഫിലാതോവ്, കെ.എസ്.ആര്‍.ഇ.സി ഡയറക്ടര്‍ ഡോ.കെ.പി രഘുനാഥ മേനോന്‍, പ്രൊഫ. ടി.എം വിനോദ് കുമാര്‍, സീനിയര്‍ പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് ഡോ.പി.എസ് ഹരികുമാര്‍ , ഡോ.സുരേന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."