HOME
DETAILS

പരിഹാസ്യം ആ പത്രസമ്മേളനം

  
backup
February 27 2018 | 20:02 PM

shamepressmeeteditorial


ഇന്നലെ രണ്ടാംദിവസവും നിയമസഭ പ്രതിപക്ഷ പ്രതിഷേധത്താല്‍ മുടങ്ങി. തുടര്‍ന്ന് സ്പീക്കര്‍ നടത്തിയ പത്രസമ്മേളനം പരിഹാസ്യമായിപ്പോയി. പ്രതിപക്ഷം ഉയര്‍ത്തിപ്പിടിക്കേണ്ട മഹത്തായ ജനാധിപത്യ മര്യാദ അവര്‍ വിസ്മരിച്ചുകളഞ്ഞുവെന്നതിലായിരുന്നു സ്പീക്കര്‍ക്ക് പരിഭവം. സ്പീക്കറുടെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. അതിനാല്‍ തന്നെ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പൊതുസമൂഹം മുഖവിലയ്‌ക്കെടുക്കുമെന്നു തോന്നുന്നില്ല.
തന്റെ മുന്‍ നിയമസഭാപ്രവര്‍ത്തനത്തെ അദ്ദേഹം വിശകലനം ചെയ്തിരുന്നുവെങ്കില്‍ ഇത്തരമൊരു പത്രസമ്മേളനത്തിന് അദ്ദേഹം ഇറങ്ങിപ്പുറപ്പെടില്ലായിരുന്നു. കഴിഞ്ഞദിവസം പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ പ്രതിഷേധത്തില്‍ സ്പീക്കറുടെ മുഖം മറയത്തക്കവിധം പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിപ്പിടിച്ചുവെന്നും ഇതിനെതിരേ ആദ്യദിവസം തന്നെ റൂളിങ് നല്‍കിയതാണെന്നും ഇന്നലെ വീണ്ടും ഇതാവര്‍ത്തിച്ചപ്പോള്‍ സഭ നിര്‍ത്തിവയ്‌ക്കേണ്ടിവന്നുവെന്നുമാണു സ്പീക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്.
പ്രതിപക്ഷം പ്രതിഷേധം പ്രകടിപ്പിക്കുന്നത് ആവശ്യത്തിന്മേലുള്ള ഉത്തമബോധ്യത്താലായിരിക്കാം. ഈ ബോധ്യം ജനാധിപത്യമര്യാദയില്‍ അധിഷ്ഠിതമായി പ്രകടിപ്പിക്കണമെന്നാണു സ്പീക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. എടയന്നൂരിലെ യുവകോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം സംബന്ധിച്ചു സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടു പ്രതിപക്ഷം കഴിഞ്ഞദിവസം അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയിരുന്നു.
ഇതിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞത് അന്വേഷണം നിഷ്പക്ഷമായും കാര്യക്ഷമമായുമാണു മുന്നോട്ടു നീങ്ങുന്നതെന്നും കൊലപാതകികളില്‍ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അവരെ സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്നുമാണ്. ഇതില്‍ പ്രതിഷേധിച്ചും ഗൂഢാലോചനക്കാര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടുമാണു പ്രതിപക്ഷ പ്രതിഷേധം.
കഴിഞ്ഞ 21നു സര്‍വകക്ഷിയോഗത്തില്‍ മന്ത്രി എ.കെ ബാലന്‍ പറഞ്ഞത് സി.ബി.ഐ അന്വേഷണം ഉള്‍പ്പെടെ ഏതന്വേഷണത്തിനും സര്‍ക്കാര്‍ തയാറാണെന്നാണ്. അതു തീര്‍ത്തും മറച്ചുകൊണ്ടാണ് മുഖ്യമന്ത്രി മറ്റൊന്നു പറഞ്ഞത്. ഇതിനെതിരേ ജനാധിപത്യ രീതിയില്‍ തന്നെയാണു പ്രതിപക്ഷം പ്രതിഷേധിച്ചത്. ഇവിടെ സ്പീക്കറുടെ മുഖം മറഞ്ഞുപോയത് ജനാധിപത്യ മര്യാദക്ക് യോജിച്ചതായിരുന്നില്ലെന്ന് അന്നേരം പ്രതിപക്ഷം ഓര്‍ത്തുകാണില്ല.
ഇന്നലെ സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ മണ്ണാര്‍ക്കാട്ട് അക്രമികളുടെ കുത്തേറ്റു മരണപ്പെട്ട എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീഖിന്റെ കൊലപാതകത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യമായിരുന്നു പ്രതിപക്ഷം വീണ്ടും നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിലുണ്ടായിരുന്നത്. അതും പരിഗണിക്കപ്പെട്ടില്ല. വീണ്ടും പഴയ രൂപത്തിലുള്ള പ്രതിഷേധമുണ്ടായി. ഇവിടെയൊന്നും സ്പീക്കറുടെ ഡയസില്‍ കയറി സാധനസാമഗ്രികള്‍ നശിപ്പിച്ചില്ല.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണകാലത്തു സ്പീക്കറുടെ ഡയസില്‍ കയറി അക്രമം കാണിച്ചവരില്‍ ഇന്ന് ജനാധിപത്യത്തെ പിടിച്ച് ആണയിടുന്ന സ്പീക്കര്‍ പി. രാമകൃഷ്ണനും ഉണ്ടായിരുന്നു. ഇടതുമുന്നണിയിലെ ആറ് എം.എല്‍.എമാര്‍ മുന്‍ എം.എല്‍.എ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ അതിക്രമിച്ചു കയറി ഡയസ് തകര്‍ത്തു. കംപ്യൂട്ടര്‍ കേടുവരുത്തി. മൈക്ക് സെറ്റ് എടുത്തെറിഞ്ഞു. വി. ശിവന്‍കുട്ടി തളര്‍ന്നു വീഴുന്നതുവരെ താണ്ഡവം തുടര്‍ന്നു. ഇടതുമുന്നണിയിലെ ആറ് എം.എല്‍.എമാര്‍ക്കെതിരേ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്തിരുന്നു.
ഇപ്പോള്‍ ശിവന്‍കുട്ടിയുടെ അഭ്യര്‍ഥന പരിഗണിച്ച് ആ കേസ് പിന്‍വലിച്ചിരിക്കുകയാണ്. എന്നിട്ടും സ്പീക്കര്‍ പി. രാമകൃഷ്ണന്‍ പറയുന്നത് പ്രതിപക്ഷത്തിന്റെ ജനാധിപത്യ മര്യാദ ലംഘനത്തെക്കുറിച്ചാണ്. കേസ് പിന്‍വലിച്ചതിനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജനാധിപത്യബോധം ഉണര്‍ന്നതുമില്ല. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരിക്കുന്നില്ലെന്നു പറഞ്ഞ് ഒഴിവാകുകയും ചെയ്തു.
കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു അന്നത്തെ പ്രതിപക്ഷത്തിന്റെ സ്പീക്കറുടെ ഡയസില്‍ കയറിയുള്ള 'ജനാധിപത്യ' പ്രവര്‍ത്തനം. ഇ.പി ജയരാജന്‍ സ്പീക്കറുടെ കസേര മറിച്ചിടാന്‍ പണിപ്പെടുമ്പോള്‍ എല്ലാ പ്രോത്സാഹനവും പിന്തുണയും നല്‍കി ഇന്നത്തെ സ്പീക്കര്‍ പി. രാമകൃഷ്ണന്‍ തൊട്ടരികിലുണ്ടായിരുന്നു. ദൃശ്യ മാധ്യമങ്ങള്‍ ഇപ്പോഴതു തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.
ആദ്യം ജനാധിപത്യത്തെക്കുറിച്ചു സ്വയം ബോധ്യമുണ്ടാവണം. എന്നിട്ട് അതിന് അനുസൃതമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കണം. സ്വന്തം കണ്ണിലെ കുന്തം കാണാതെ അന്യന്റെ കണ്ണുകളിലെ കരട് ചൂണ്ടിക്കാട്ടുന്നതില്‍ എന്തു ജനാധിപത്യമര്യാദയാണുള്ളത്. സമുന്നതപദവിയില്‍ ഇരിക്കുന്നവരാണെങ്കില്‍പ്പോലും പരിഹാസ്യമായിത്തീരുന്നു അവരില്‍ നിന്നു വരുന്ന ചില വാക്കുകളും പ്രവര്‍ത്തനങ്ങളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  2 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  2 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  2 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  2 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  2 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  2 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  2 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  2 days ago

No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  2 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  2 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  2 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  2 days ago