ഭീകരത, അതിര്‍ത്തി സുരക്ഷ: ഇന്ത്യ, ഇസ്‌റാഈലുമായി കൈകോര്‍ക്കുന്നു
ന്യൂഡല്‍ഹി: ജമ്മുകശ്മിരില്‍ അതിര്‍ത്തി കടന്നുള്ള ഭീഷണി രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷക്കും അതിര്‍ത്തി സംരക്ഷണത്തിനുമായി ഇസ്‌റാഈലുമായി ഇന്ത്യ കൈകോര്‍ക്കുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പഴുതുകളില്ലാത്ത സുരക്ഷയും സാങ്കേതിക പരിജ്ഞാനത്തോടെയുള്ള പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുകയെന്നതാണ് ഇസ്‌റാഈലുമായുള്ള കൈകോര്‍ക്കലില്‍ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്.
ഇതുസംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ രണ്ടുദിവസത്തെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരത എങ്ങനെ തടയാമെന്നതുസംബന്ധിച്ചും പ്രവര്‍ത്തനങ്ങളില്‍ സാങ്കേതിക സഹകരണം ഉറപ്പാക്കാനുമുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ട്.
അതിര്‍ത്തിയില്‍ ഇലക്ട്രോ ഓപ്റ്റിക്കല്‍ സെന്‍സേഴ്‌സ്, നിരീക്ഷണത്തിനായി ആളില്ലാ വിമാനങ്ങള്‍ സജ്ജീകരിക്കുക തുടങ്ങിയവയെ സംബന്ധിച്ചും ചര്‍ച്ച ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
2016ല്‍ ഉറി സൈനിക ക്യാംപിനുനേരെയുണ്ടായ ആക്രണത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കാനുള്ള സഹായം നല്‍കാമെന്ന് ഇസ്‌റാഈല്‍ അറിയിച്ചിരുന്നു.
ഇരു രാജ്യങ്ങളും അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."