നാഗാലാന്‍ഡിലും ബി.ജെ.പി സഖ്യം
കൊഹിമ: ഭരണകക്ഷിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെ പരാജയപ്പെടുത്തി എന്‍.ഡി.പി.പി- ബി.ജെ.പി സഖ്യം അധികാരത്തിലേക്ക്. 60 അംഗ നിയമസഭയില്‍ 31 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
എന്‍.പി.എഫുമായി ബന്ധം ഉപേക്ഷിച്ച് മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ പുതിയ പാര്‍ട്ടിയായ എന്‍.ഡി.പി.പിയുമായി സഖ്യം സ്ഥാപിച്ചാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്‍.ഡി.പി.പി 40 സീറ്റിലും ബി.ജെ.പി 20 സീറ്റിലുമാണ് മത്സരിച്ചത്.
പ്രാദേശികപാര്‍ട്ടിയായ നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (എന്‍.പി.എഫ്) 23 -27 സീറ്റും ബി.ജെ.പി 8 -12 സീറ്റും കോണ്‍ഗ്രസ് 13 -17 സീറ്റും നേടുമെന്നായിരുന്നു ന്യൂസ് എക്സ് പ്രവചിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റുപോലും നേടാനായില്ല. നാഗാലാന്‍ഡില്‍ കോണ്‍ഗ്രസ് അധികാര ഭ്രഷ്ടരാക്കപ്പെട്ടിട്ട് 15 വര്‍ഷമായി. 1993 മുതല്‍ 2003 വരെ മുഖ്യമന്ത്രിയായിരുന്ന എസ്.സി ജാമിറാണ് കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രി. 2013ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എട്ട് സീറ്റുകളില്‍ വിജയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."