പാലാ മാനത്തൂരില്‍ പെണ്‍വാണിഭ സംഘം പിടിയില്‍
രാമപുരം (പാലാ): മാനത്തൂരില്‍ വാടക വീട് കേന്ദ്രീകരിച്ച് അനാശ്യാസ പ്രവര്‍ത്തനം നടത്തിവന്ന സംഘത്തെ പൊലിസ് പിടികൂടി. ബംഗളൂരു സ്വദേശികളായ യുവതികളടക്കമുള്ള അഞ്ചംഗ സംഘത്തെയാണ് ഇന്നലെ വൈകിട്ടോടെ പിടികൂടിയത്. അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരന് ഈരാറ്റുപേട്ട നടയ്ക്കല്‍ വാണിയപ്പുരയ്ക്കല്‍ ആസിഫ് ഹാഷിം (47), ഇടപാടുകാരനായ കോഴിക്കോട് കൊയിലാണ്ടി പന്തലായിലില് മിഥുനം വീട്ടില്‍ മിഥുന് കൃഷ്ണന് (30), കാഞ്ഞിരപ്പിള്ളി കൂവപ്പിള്ളി വിഴിക്കത്തോട് കയ്തമറ്റം വീട്ടില്‍ റിജോ (29), ബംഗളൂരു സ്വദേശികളായ ശ്വേതാ ശിവാനന്ദ് (38), ഫയര്സാന ഷേയ്പ് (35) എന്നിവരാണ് പിടിയിലായത്.
ഒരു മാസം മുന്‍പ് ആസിഫ് വാടകയ്ക്കെടുത്ത ഇരുനില വീട് കേന്ദ്രീകരിച്ചായിരുന്നു സംഘം പെണ്‍വാണിഭം നടത്തി വന്നിരുന്നത്. ബംഗളൂരുവില്‍ നിന്ന് യുവതികളെ എത്തിച്ച് ഏജന്റുമാര്‍ മുഖേന ആവശ്യക്കാരെ കണ്ടെത്തുകയായിരുന്നു സം
ഘത്തിന്റെ രീതി. ഇടപാടുകാരില്‍ നിന്ന് ആസിഫ് 3000 രൂപ വാങ്ങുകയും യുവതികള്‍ക്ക് 1000 രൂപാ വീതം നല്‍കുകയുമാണെന്നാണ് വിവരം. പ്രതി മുന്‍പും പെണ്‍വാണിഭ കേസില്‍ എറണാകുളത്തു നിന്ന് അറസ്റ്റിലായിട്ടുണ്ട്. സി.ഡി വില്പനയാണ് തൊഴില്‍. അനാശാസ്യ കേന്ദ്രത്തില്‍ രഹസ്യകാമറ സ്ഥാപിച്ച് ഇടപാടുകാരുടെ രംഗങ്ങള്‍ ചിത്രീകരിച്ച് സി.ഡിയിലാക്കി വില്പന നടത്തിയിരുന്നതായും പൊലിസ് പറഞ്ഞു. പ്രതികളെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി. രാമപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയി മാത്യു, സബ് ഇന്‍സ്പെക്ടര്‍ ബെര്‍ലിന്‍ വി. സ്കറിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."