കരാറുകാരന് പണം കൈമാറിയതിനെ ചൊല്ലി ബ്ലോക്ക് പഞ്ചായത്ത് യോഗത്തില്‍ പ്രസിഡന്റിനെതിരേ യു.ഡി.എഫ് അംഗങ്ങള്‍
നിലമ്പൂര്‍: നിര്‍മാണം പൂര്‍ത്തീകരിച്ച റോഡിന്റെ കരാറുകാരന് പണം കൈമാറിയതിനെ ചൊല്ലി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ യു.ഡി.എഫ് അംഗങ്ങള്‍ പരസ്യമായി രംഗത്തെത്തി. പ്രസിഡന്റ് പി.പി സുഗതനെതിരേ വൈസ് പ്രസിഡന്റ് ലീഗിലെ സജ്ന സക്കറിയ, സ്ഥിരസമിതി ചെയര്മാന് കെ.ടി കുഞ്ഞാന്, കോണ്‍ഗ്രസ് അംഗമായ വല്‍സമ്മ സെബാസ്റ്റ്യന്‍ എന്നിവരാണ് രംഗത്തെത്തിയത്.
ഇവര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷമായ സി.പി.എമ്മും നിലപാടെടുത്തതോടെ പ്രസിഡന്റ ഒറ്റപ്പെട്ടു. നബാര്‍ഡ് ഫണ്ടില്‍ 54 ലക്ഷം രൂപ ചെലവില്‍ രണ്ട് വര്‍ഷം മുന്‍പ് നിര്‍മിച്ച ആനക്കല്ല്-മുതുകുളം റോഡുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. റോഡ് നിര്‍മാണത്തില്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാണിച്ച് കരാറുകാരന് പണം നല്‍കുന്നത് പ്രസിഡന്റ് വിലക്കിയിരുന്നു. ഇതേ തുടര്‍ന്ന് വണ്ടൂര്‍ സ്വദേശിയായ കരാറുകാരന് ഹൈക്കോടതിയെ സമീപിച്ചു. 2018 ഫെബ്രുവരി 18നുള്ളില്‍ റോഡ് പരിശോധിച്ച് ക്രമക്കേട് ഇല്ലെന്ന് ബോധ്യപ്പെട്ടാല്‍ കരാറുകാരന് പണം നല്കാന് കോടതി വിധിച്ചു. ഇതു പ്രകാരം ബ്ലോക്ക് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ റോഡ് പരിശോധിക്കുകയും 15,354 രൂപയുടെ അധിക പ്രവൃത്തി നടത്തിയ ശേഷം കരാറുകാരന് പണം നല്കാന് ബി.ഡി.ഒക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതുപ്രകാരം ബി.ഡി.ഒ ഈ തുക കുറച്ച് കരാറുകാരന് അക്കൗണ്ട് വഴി തുക കൈമാറി.
എന്നാല്‍ ബോര്‍ഡ് യോഗം കൂടി തീരുമാനം കൈക്കൊള്ളാതെ കരാറുകാരന് പണം കൈമാറിയതിനെ ചൊല്ലി പ്രസിഡന്റ് ബി.ഡി.ഒയെ ചോദ്യം ചെയ്തു.
ഉദ്യോഗസ്ഥനെതിരെ നിയമനടപടിക്ക് പോകുന്നതിന് വേണ്ടി പ്രസിഡന്റ് തീരുമാനമെടുക്കുകയും ചെയ്തു. വക്കീലിനെ ചുമതലപ്പെടുത്തുന്നതിനായുള്ള ചെലവിലേക്ക് 15,000 രൂപ മാറ്റിവക്കാന്‍ പ്രസിഡന്റ് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതിരേ പ്രതിപക്ഷമായ സി.പി.എം വിയോജനകുറിപ്പ് രേഖപ്പെടുത്തിയിരുന്നു. പണം നീക്കിവെക്കുന്ന കാര്യത്തില്‍ ധനകാര്യ കമ്മിറ്റിയും എതിര്‍പ്പ് അറിയിച്ചു. ഇത് ചര്‍ച്ച ചെയ്യുന്നതിനാണ് ഇന്നലെ ബോര്‍ഡ് യോഗം ചേര്‍ന്നത്.
കരാറുകാരനോടുള്ള മുന്‍വൈരാഗ്യമാണ് വിഷയം കോടതിയിലേക്കെത്തിച്ചതെന്നും ഉദ്യോഗസ്ഥനെത്തിരെയുള്ള പ്രസിഡന്റിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നുമായിരുന്നു ലീഗ് അംഗങ്ങളുടെയും കോണ്‍ഗ്രസ് അംഗത്തിന്റെയും നിലപാട്.
വിയോജനകുറിപ്പുമായി നേരത്തെ തന്നെ രംഗത്തുള്ള സി.പി.എമ്മും ഇവര്‍ക്ക് പിന്തുണയുമായെത്തിയതോടെ അജണ്ട പൂര്‍ത്തീയാക്കാനാകാതെ യോഗം പിരിഞ്ഞു. ഇതിനിടെ സി.പി.എം അംഗങ്ങള്‍ യോഗം ബഹിഷ്കരിച്ച് ഇറങ്ങി പോകുകയും ചെയ്തു.
അതേ സമയം വൈസ് പ്രസിഡന്റ് അടക്കമുള്ളവര്‍ റോഡ് സന്ദര്‍ശിച്ച് ക്രമകേടുണ്ടെന്ന നിലപാടാണ് തുടക്കത്തില്‍ സ്വീകരിച്ചത്. സി.പി.എം അംഗങ്ങളും ഇതേ നിലപാടാണെടുത്തിരുന്നതെന്നും പ്രസിഡന്റ് പി.പി സുഗതന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."